മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താൻ നിർമിച്ച ഹനുമാൻ ക്ഷേത്രം ദേശിയപാത വികസനത്തിനായി പൊളിച്ചുമാറ്റുന്നു. 18-ാം നൂറ്റാണ്ടിൽ മൈസൂർ ഭരിച്ചിരുന്ന ടിപ്പു സുൽത്താൻ തന്റെ രണ്ടാം ഭാര്യയുടെ ആവശ്യപ്രകാരമാണ് ഈ ക്ഷേത്രം നിർമിച്ചത്. ഇവർ ഹിന്ദു മതവിശ്വാസിയായിരുന്നു.
200 വർഷങ്ങൾ പഴക്കമുള്ള ക്ഷേത്രം മൈസൂർ-ബാംഗ്ലൂർ ദേശിയ പാത വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം ചെയ്യുന്നത്. ക്ഷേത്രം പുനഃസ്ഥാപിക്കുവാൻ ദേശിയപാത അതോറിറ്റി സ്ഥലം നൽകുമെന്നാണ് അറിയാൻ സാധിക്കുന്നത്.
അഞ്ച് അടിയുള്ള ഹനുമാന്റെ വിഗ്രഹമാണ് ക്ഷേത്രത്തിലുള്ളത്. കർണാടക സർക്കാർ പാഠ പുസ്തകങ്ങളിൽ നിന്ന് ടിപ്പു സുൽത്താനെക്കുറിച്ചുള്ള ചരിത്രഭാഗങ്ങൾ നീക്കം ചെയ്യുന്നത് ഏറെ ചർച്ചാ വിഷയമായിരുന്നു. അതിനിടെയാണ് അദ്ദേഹം സ്ഥാപിച്ച ക്ഷേത്രം പൊളിക്കുവാൻ തീരുമാനമായിരിക്കുന്നത്.