എപ്പോഴും സന്തോഷത്തോടെ ഇരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. മനസ് സന്തോഷമായി ഇരുന്നാൽ മാത്രമേ ശരീരവും സന്തോഷത്തോടെ സൂക്ഷിക്കാൻ സാധിക്കുകയുള്ളു. കഴിഞ്ഞദിവസമായിരുന്നു സന്തോഷ ദിനമായി ലോകം കൊണ്ടാടിയത്.
എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എറ്റവും സന്തോഷമുള്ള രാജ്യം ഏതായിരിക്കുമെന്ന്? അങ്ങനെയൊക്കെ രാജ്യമുണ്ടോ? എന്നാൽ അങ്ങനെ ഒരു രാജ്യമുണ്ട്. ഫിൻലാൻഡ് ആണ് അത്. വേൾഡ് ഹാപ്പിയസ്റ്റ് റിപ്പോർട്ട് പ്രകാരം, ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തുടർച്ചയായ ഏഴാം തവണയാണ് ഫിൻലാൻഡ് ഒന്നാമത് എത്തുന്നത്. ഡെൻമാർക്കാണ് രണ്ടാമത്. മൂന്നാമത് ഐസ്ലാൻഡ്.
ഡെൻമാർക്ക്, ഐസ്ലാൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളാണ് ഫിൻലാൻഡിനു ശേഷം പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. പട്ടികയിൽ ഏറ്റവും ഒടുവിൽ അതായത് 143 സ്ഥാനത്ത് അഫ്ഗാനിസ്ഥാൻ ആണ്. അതേസമയം പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 126ൽ തന്നെ തുടരുകയാണ്. ഒന്നരക്കോടിയോളം ആളുകൾ അധിവസിക്കുന്ന നെതർലാൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ആദ്യ പത്താം സ്ഥാനത്തുണ്ട്.
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങൾ
- ഫിൻലാൻഡ്
- ഡെൻമാർക്ക്
- ഐസ്ലാൻഡ്
- സ്വീഡൻ
- ഇസ്രായേൽ
- നെതർലാൻഡ്
- നോർവേ
- ലക്സംബർഗ്
- സ്വിറ്റ്സർലാൻഡ്
- ഓസ്ട്രേലിയ
- ന്യൂസിലാൻഡ്
- കോസ്റ്ററിക്ക
- കുവൈറ്റ്
- ഓസ്ട്രിയ
- കാനഡ
- ബെൽജിയം
- അയർലാൻഡ്
- ചെക്കിയ
- ലിത്വാനിയ
- യുകെ