സന്തോഷപ്രദമായ ജീവിതം ഉണ്ടായാൽ മാത്രം മതിയെന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങൾ ഏതൊക്കെയെന്ന് അറിയാമോ? അങ്ങനെയും രാജ്യങ്ങളുണ്ടോ എന്നാണോ ചിന്തിക്കുന്നത്? ഓർത്ത് തല പുകയ്ക്കണ്ട.
ഫിൻലാൻഡ് ആണ് ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിൽ ഒന്നാമത്. വേൾഡ് ഹാപ്പിയസ്റ്റ് റിപ്പോർട്ട് പ്രകാരമാണ് ഫിൻലാൻഡ് ഒന്നാം സ്ഥാനത്ത് എത്തിയത്. ഡെൻമാർക്ക്, ഐസ്ലാൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളാണ് ഫിൻലാൻഡിനു ശേഷം പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.
പട്ടികയിൽ ഇന്ത്യയ്ക്ക് 126ാം സ്ഥാനമാണ്. 2006 – 2010 കാലയളവ് മുതൽ അഫ്ഗാനിസ്ഥാൻ, ലെബനൻ, ജോർധാൻ എന്നീ രാജ്യങ്ങളുടെ സ്ഥാനം താഴേക്കാണ്. 143ാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാൻ.
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങൾ
ഫിൻലാൻഡ്
ഡെൻമാർക്ക്
ഐസ്ലാൻഡ്
സ്വീഡൻ
ഇസ്രായേൽ
നെതർലാൻഡ്
നോർവേ
ലക്സംബർഗ്
സ്വിറ്റ്സർലാൻഡ്
ഓസ്ട്രേലിയ
ന്യൂസിലാൻഡ്
കോസ്റ്ററിക്ക
കുവൈറ്റ്
ഓസ്ട്രിയ
കാനഡ
ബെൽജിയം
അയർലാൻഡ്
ചെക്കിയ
ലിത്വാനിയ
യുകെ