ഹാപ്പി ബർത്തഡേ മാണി..! ബജറ്റ് ദിനത്തിൽ  മാ​ണി​ക്കു ജ​ന്മ​ദി​നാ​ശം​സ​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും

തി​​രു​​വ​​ന​​ന്ത​​പു​​രം: ബ​​ജ​​റ്റ് അ​​വ​​ത​​ര​​ണ​​ദി​​നം നി​​യ​​മസ​​ഭ​​യി​​ലെ​​ത്തി​​യ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ നേ​​രെ ന​​ട​​ന്നു പോ​​യ​​ത് പ്ര​​തി​​പ​​ക്ഷ നി​​ര​​യി​​ലേ​​ക്കാ​​യി​​രു​​ന്നു. പ്ര​​തി​​പ​​ക്ഷ​​ത്തു മു​​ൻ​​നി​​ര​​യി​​ലി​​രു​​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ചെ​യ​ർ​മാ​ൻ കെ.​​എം. മാ​​ണി​​യു​​ടെ അ​​ടു​​ത്തെ​​ത്തി മു​​ഖ്യ​​മ​​ന്ത്രി ജ​​ന്മ​​ദി​​നാ​​ശം​​സ​​ക​​ൾ നേ​​ർ​​ന്നു. ബു​​ധ​​നാ​​ഴ്ച ആ​​യി​​രു​​ന്നു കെ.​​എം. മാ​​ണി​​യു​​ടെ ജ​​ന്മ​​ദി​​നം.

രാ​​വി​​ലെ എ​​ട്ടേ​​മു​​ക്കാ​​ലോ​​ടെ സ​​ഭ​​യി​​ലെ​​ത്തി​​യ കെ.​​എം. മാ​​ണി​​ക്ക് ഭ​​ര​​ണ- പ്ര​​തി​​പ​​ക്ഷ വ്യ​​ത്യാ​​സ​​മി​​ല്ലാ​​തെ അം​​ഗ​​ങ്ങ​​ൾ ആ​​ശം​​സ​​ക​​ൾ നേ​​ർ​​ന്നു. ബ​​ജ​​റ്റ് അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി സ​​ഭ​​യി​​ലെ​​ത്തി​​യ ധ​​ന​​മ​​ന്ത്രി ഡോ. ​​തോ​​മ​​സ് ഐ​​സ​​ക്കും നേ​​രെ പോ​​യ​​ത് കെ.​​എം. മാ​​ണി​​യു​​ടെ അ​​ടു​​ത്തേ​​ക്കാ​​ണ്.

മ​​ന്ത്രി കെ. ​​കൃ​​ഷ്ണ​​ൻ​​കു​​ട്ടി​​യും പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള പ്ര​​തി​​പ​​ക്ഷാം​​ഗ​​ങ്ങ​​ളും മാ​​ണി​​യു​​ടെ അ​​ടു​​ത്തെ​​ത്തി സ്നേ​​ഹാം​​ശ​​ക​​ൾ നേ​​ർ​​ന്നു. പി.​​സി. ജോ​​ർ​​ജ് ആ​​ശം​​സ​​ക​​ൾ നേ​​രാ​​നെ​​ത്തി​​യ​​ത് കൗ​​തു​​ക​​മു​​ണ​​ർ​​ത്തി. ബ​​ജ​​റ്റ് ദി​​ന​​ത്തി​​ൽ സ​​ഭ​​യി​​ൽ ശ്ര​​ദ്ധാ​​കേ​​ന്ദ്ര​​മാ​​യ​​ത് കെ.​​എം. മാ​​ണി​​യാ​​യി​​രു​​ന്നു.

Related posts