കടുത്തുരുത്തി: ഭിന്നശേഷിക്കാരനായ മകന്റെ പിറന്നാളാഘോഷം വിത്യസ്തമാക്കി ദമ്പതികള്‍. എല്‍ഐസി ഏജന്റായ ഗിരിജയും കുടുബവുമാണ് ഒരു കുടുംബത്തിന് പശുക്കിടാവിനെ വാങ്ങി നല്കി മകന്റെ പിറന്നാള്‍ ഇവര്‍ ആഘോഷിച്ചത്.
പെരുവ പുളിയ്ക്കകുഴിയില് വിജയന്-ഗിരിജ ദമ്പതികളുടെ മകന് അജയ് വി. നായരുടെ (അജു) 25-ാം പിറന്നാളാണ് കുടുംബം വിത്യസ്തമായി ആഘോഷിച്ചത്.
കാരിക്കോട്ആനന്ദഭവനില് ബൈജുവിന്റെ കുടുംബത്തിനാണ് പശുക്കിടാവിനെ നല്‍കിയത്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ ബിഹേവിയര്‍ സയന്‍സ് പഠിക്കുകയാണ് അജു.
മകന്റെ പിറന്നാള്‍ ആഘോഷം പൂര്‍ണമായും ഒഴിവാക്കിയാണ് ഇവര്‍ കുടുംബത്തിന് പശുക്കിടാവിനെ വാങ്ങി നല്‍കിയത്.
കാരിക്കോട് നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തംഗം സുബിന് മാത്യു, ടി.എം. സദന്, ബൈജു ചെത്തുകുന്നേല്‍, അക്ഷയ് പുളിക്കക്കുഴി, ജിത്തു കരിമാടം, ദാസ് മാടപ്പിള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.