ഇസഹാക്കിന്റെ വരവോടെ ഓരോ ആഘോഷവും കൊണ്ടാടി കുഞ്ചാക്കോ ബോബനും പ്രിയയും. ഇത്തവണ ശിശുദിനത്തിൽ മൂന്ന് ചിത്രങ്ങൾ തന്റെ ഫേസ് ബുക്കിലൂടെ പോസ്റ്റു ചെയ്താണ് ശിശുദിനം ആഘോഷമാക്കിയത്. ഇസഹാക്കിന്റെയും ചാക്കോച്ചന്റെയും പ്രിയയുടെയും ചെറുപ്പത്തിലേയുളള ചിത്രങ്ങൾ ഇട്ടാണ് മൂവരും ശിശുദിനാശംസകൾ നേർന്നത്.
ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും. പതിനാല് വർഷത്തെ കാത്തിരിപ്പിനു ശേഷം വന്ന മകന്റെ ഓരോ വിശേഷങ്ങളും ആഘോഷങ്ങളുമെല്ലാം ചാക്കോച്ചൻ ആരാധകരുമായി പങ്കുവെച്ചിരുന്നു.