ജനീവ: ലോകത്തിലെ ഏറ്റവും സന്തുഷ്ടമായ രാജ്യമായി തുടര്‍ച്ചയായ ഏഴാം വര്‍ഷവും ഫിന്‍ലന്‍ഡ് തെരഞ്ഞെടുക്കപ്പെട്ടു. സ്വീഡൻ, ഡെന്മാര്ക്ക്, ഐസ്ലാൻഡ് തുടങ്ങിയ അയല്‍രാജ്യങ്ങളും സന്തുഷ്ട രാജ്യങ്ങളെ തെരഞ്ഞെടുത്ത ലോക ഹാപ്പിനസ് വാര്‍ഷിക റിപ്പോര്‍ട്ടിന്റെ ആദ്യ പത്തില്‍ ഇടംപിടിച്ചു.
അതേസമയം, പാശ്ചാത്യരാജ്യങ്ങളിലെ യുവജനങ്ങളില്‍ സന്തോഷം കുറയുന്നതായാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തൽ.
പതിറ്റാണ്ട് മുമ്പ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചശേഷം ആദ്യമായി അമേരിക്കയും ജര്‍മനിയും പട്ടികയിലെ ആദ്യ 20ല്‍നിന്നു പുറത്തായി. കോസ്റ്റാറിക്ക (12), കുവൈത്ത് (13) എന്നീ രാജ്യങ്ങളാണ് ആദ്യ 20ല്‍ പുതുതായി ഇടംപിടിച്ചവർ.
താലിബാന് അധികാരം തിരിച്ചുപിടിച്ചശേഷം മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു കുപ്രസിദ്ധിയാര്‍ജിച്ച അഫ്ഗാനിസ്ഥാനാണ് 143 രാജ്യങ്ങള്‍ ഉള്‍പ്പെട്ട പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്ത്.