ഓരോ രാജ്യവും എത്ര സമ്പത്തിന്റെ കൊടുമുടിയേറിയാലും സമ്പന്നൻ എന്നും സമ്പന്നനായി തുടരുകയും പാവപെട്ടവൻ എന്നും പാവപെട്ടവനായി നിലകൊള്ളുകയും ചെയ്യുന്നത് കരുതലും സുരക്ഷയും ഉറപ്പാക്കാത്ത ഭരണകൂടത്തിന്റെ വീഴ്ച തന്നെയാണ്.
ഒരു ഭാഗത്തു ചിലർ ഇഷ്ട വിഭവങ്ങൾ ഉണ്ടാക്കി ജീവിതം ആഘോഷമാക്കുകയും, മതിയെന്ന് തോന്നുമ്പോൾ അവശിഷ്ട കൂമ്പാരത്തിലേക്ക് അവ വലിച്ചെറിയുകയും ചെയ്യുന്നത് സ്വഭാവികമാണ്.
എന്നാൽ പെട്ടന്ന് ആരും കാണാത്ത കരളലിയിപ്പിക്കുന്ന ഹൃദയ ഭേദകമായ ചില കാഴ്ചകൾ ഉണ്ട്. അതിൽ പെടുന്നതാണ് ഒരു നേരത്തെ അന്നത്തിനു വേണ്ടി നെട്ടോട്ടമൊടുന്ന പാവപെട്ട മനുഷ്യർ. മാലിന്യ കൂന്പാരത്തിൽ നിന്നും ഭക്ഷണം വാരിത്തിന്നുന്നവർ അങ്ങനെ പലതും.
ചില ആശ്വാസങ്ങൾ
തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ടു സ്വന്തം കുടുംബത്തെ പട്ടിണിയിൽ നിന്നു മോചിതരാക്കാൻ ശ്രമിക്കുന്ന പാവങ്ങൾക്ക് പലപ്പോഴും ആശ്വാസം ഫുഡ് ബാങ്കുകളാണ്.
കുറഞ്ഞ വിലക്ക് ഭക്ഷണം വാങ്ങിയും, കടം പറഞ്ഞും വയർ നിറക്കുന്നവർ സമൂഹത്തിൽ സർവസാധാരണമാണ്. ഇത്തരക്കാർക്ക് ഫുഡ് ബാങ്കുകൾ എത്രത്തോളം സഹായകരമാണെന്ന് പറയുകയാണ് യുകെയിലെ വോർസെസ്റ്ററിലെ വാൻഡൺ പ്രാവശ്യയിലുള്ള 64 കാരനായ ക്ളീവ് ഡയൂസ്.
രണ്ട് ജോലി പക്ഷേ,
നാല് മക്കളുടെ അച്ഛനാണ് അദ്ദേഹം, സുഖമില്ലാത്ത ഭാര്യയും 34 കൊച്ചു മക്കളെയും പോറ്റാൻ ഇപ്പോൾ ഡയൂസിന് ആകെ ഉള്ള ആശ്രയം പ്രാദേശിക ഫുഡ് ബാങ്കുകളാണ്.
എന്തെങ്കിലുമൊക്കെ ജോലി ചെയ്ത് അന്നന്നുള്ള ഭക്ഷണത്തിനുള്ള മാർഗം കണ്ടെത്തുകയായിരുന്നു ഡയൂസ്.അപ്പോഴാണ് കോവിഡിന്റെ വരവ് അതോടെ ആ മാർഗവും അടഞ്ഞു. ഓരോ തവണയും സാധനങ്ങൾ വാങ്ങി പൈസ കൊടുത്തു കഴിയുമ്പോൾ ഡയൂസിന്റെ കയ്യിലെ പണം അതോടെ തീരും.
കൈയിൽ അടുത്ത നേരത്തേക്കുള്ള ഭക്ഷണത്തിനായി കാശൊന്നും അവശേഷിക്കാറില്ല എന്നതാണ് വാസ്തവം.അതോടെ മറ്റൊരു ജോലികൂടി ഡയൂസ് കണ്ടെത്തി. പക്ഷേ, അദ്ദേഹത്തിന്റെ ദാരിദ്ര്യത്തെ ഇല്ലാതാക്കാൻ അതുകൊണ്ടുമായില്ല.
എല്ലാം ശരിയാകുമായിരിക്കും
ആദ്യം ഒക്കെ ഇവിടേക്ക് വന്നു ഭക്ഷണം വാങ്ങാൻ ഡയൂസ് മടി കാണിച്ചുവെങ്കിലും ഫുഡ് ബാങ്കിലെ ഉദ്യോഗസ്ഥരുടെ അനുകമ്പയുള്ള ഇടപെടൽ അദ്ദേഹത്തെ നിരന്തരമായി ഇവിടേക്ക് വരുത്തി. ഡയൂസിനൊപ്പം 39 കാരിയായ മകൾ ആൻമേരിയും ഇവിടേക്ക് എത്താറുണ്ട്.
എല്ലാ കുഞ്ഞുങ്ങൾക്കും വയറു നിറയ്ക്കാൻ ആവശ്യമായ സാധങ്ങളുമായാണ് അദ്ദേഹം വീട്ടിൽ എത്തുന്നത്. കൊച്ചു മക്കൾക്ക് മുത്തശ്ശൻ വരുമ്പോൾ ക്രിസ്മസ് ആയ അനുഭവമാണ്, കാരണം കൈനിറയെ സാധങ്ങൾ ഉണ്ടാകും. ഒരു ദിവസം എല്ലാ കഷ്ടപാടുകളും മാറുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഡയൂസും കുടുംബവും.
കഴിഞ്ഞ കുറെ കാലങ്ങളായി പ്രദേശത്തെ നിരാലംബരയ കുടുംബങ്ങൾക്ക് ഭക്ഷണം കുറഞ്ഞ വിലക്ക് നൽകുന്ന ബാങ്ക് ആണ് വോർസെസ്റ്ററിലേത്. എന്നാൽ കോവിഡ് രൂക്ഷമായതോടെ നിരവധി പാവങ്ങൾ ആണ് ഭക്ഷണത്തിനായി ഇവിടേക്ക് ഓടി എത്തുന്നതെന്നാണ് ഫുഡ് ബാങ്കിലെ ജീവനക്കാർ പറയുന്നത്.