മാതമംഗലം: ബസിൽ വിദ്യാർഥിനിയെ കടന്നു പിടിച്ച റിട്ട. അധ്യാപകൻ അറസ്റ്റിൽ. മാതമംഗലം സ്വദേശിയായ ഇബ്രാഹിംകുട്ടിയെയാണ് പോക്സോ കേസിൽ പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തത്.
പയ്യന്നൂർ-മാതമംഗലം റൂട്ടിലോടുന്ന സ്വകാര്യ ബസിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.പയ്യന്നൂർ മുതൽ പെൺകുട്ടി ഇരുന്ന സീറ്റിന് അടുത്തായാണ് ഇയാൾ ഇരുന്നത്.
ശല്യം അസഹനീയമായതോടെ ബസ് കണ്ടോന്താറിൽ എത്തിയപ്പോൾ പെൺകുട്ടി പൊട്ടിക്കരയുകയായിരുന്നു. ഇതോടെ ഇയാൾ തൊട്ടടുത്ത ബസ് സ്റ്റോപ്പിൽ ഇറങ്ങാൻ ശ്രമിച്ചെങ്കിലും സഹയാത്രികരും ബസ് ജീവനക്കാരും ചേർന്നു തടഞ്ഞുവച്ചു.
മാതമംഗലത്ത് എത്തിയശേഷം നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പെരിങ്ങോം പോലീസിൽ ഏൽപ്പിച്ചു.