റോഡിലെ വെള്ളക്കെട്ടിലൂടെ പോയ ബൈക്ക് യാത്രക്കാർക്ക് നേരെ വെള്ളം തെറിപ്പിച്ച് വീഴ്ത്തി സാമൂഹിക വിരുദ്ധർ. ഉത്തർപ്രദേശിലെ ലക്നോവിലാണ് സംഭവം.
തീവ്രമഴയെ തുടർന്ന് ലക്നോ വെള്ളക്കെട്ടിലായിരിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച താജ് ഹോട്ടലിന് മുന്നിലുള്ള റോഡിലൂടെ പോയ സ്ത്രീക്കും പുരുഷനും ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായത്.
ബൈക്കിലൂടെ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ച ഇവരുടെ മേൽ ഒരു കൂട്ടം സാമൂഹിക വിരുദ്ധര്‍ റോഡിലെ വെള്ളം തെറിപ്പിക്കുകയായിരുന്നു. ഇതിനുശേഷം ചിലര്‍ ബൈക്ക് പിന്നിലേക്ക് വലിക്കുകയും ചെയ്തു.
തുടര്‍ന്ന് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും പുരുഷനും സ്ത്രീയും വെള്ളത്തിലേക്ക് വീഴുകുമായിരുന്നു. ഇതിനിടക്ക് ഒരാള്‍ യുവതിയെ കയറിപിടിക്കുന്നതും വീഡിയോയില്‍ കാണാം.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ യുവാക്കള്‍ക്കെതിരെ പ്രതിഷേധം ഉയർന്നുവരികയാണ്.
Lucknow: A viral video shows people mistreating a woman during rain and causing a ruckus under the Taj Hotel bridge. Police intervened, dispersed the crowd, and are identifying those involved pic.twitter.com/7TJxUYKmIv
— IANS (@ians_india) July 31, 2024