കുതിര സവാരിയോട് സാറ മോള്ഡ്സിന് ഏറെ പ്രിയമായിരുന്നു. അതുകൊണ്ട് തന്നെ ഇടയ്ക്കിടയ്ക്ക് കുതിരസവാരിക്കായി പോകുകയും ചെയ്യും.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൗണ്ടിയില്‍ നടന്ന കോട്ടെസ് മോര് ഹണ്ട് മീറ്റില്‍ പങ്കെടു്കാന് പോയതായിരുന്നു സാറ.
പക്ഷേ, അന്നത്തെ സവാരിക്കു ശേഷം അവളെ കാത്തിരുന്നത് വലിയ ദുരന്തമായിരുന്നു. ഒരു വീഡിയോയാണ് അവളുടെ പണി പോകാന്‍ വരെ കാരണമായത്.
ഇത് അല്‍പ്പം കടന്നു പോയി
കുതിരയെ ചവിട്ടുന്നതും തല്ലുന്നതും ചിത്രീകരിച്ച വീഡിയോയായിരുന്നു പുറത്ത് വന്നത്. അതോടെ നാണക്കേടും അതിനൊപ്പം ഉണ്ടായിരുന്ന പണിയും പോയി ആകെ പെട്ട അവസ്ഥയിലായിരിക്കുകയാണ്.
മൃഗങ്ങളോടുള്ള ക്രൂരത ആരോപിച്ചാണ് ആര്‍എസ്പിസിഎ (റോയല്‍ സൊസൈറ്റി ഫോര്‍ ദ പ്രിവെന്‍ഷന്‍ ടു അനിമല്‍സ്) സാറ മോള്ഡ്സിനെതിരെ നടപടിയുമായി എത്തിയിരിക്കുന്നത്.
നല്ല അധ്യാപിക
ലെസ്റ്റര്‍ഷെയറിലെ മെല്‍ട്ടണ്‍ മൗബ്രേയ്ക്ക് സമീപമുള്ള സോമര്ബിയ സ്വദേശിനിയാണ് സാറ.കൂടാതെ സോമര്‍ബി സ്കൂളിലെ പ്രൈമറി സ്കൂള്‍ അധ്യാപികയുമായിരുന്നു.
സോമര്‍ബി സ്കൂളിലെ സീനിയര്‍ ലീഡറും മൂന്നാം ക്ലാസ് ടീച്ചറുമായിരുന്നു,ഇതിനൊക്കെ പുറമെ സോമര്‍ബി പ്രീ-സ്കൂളിന്റെ ഡയറക്ടര്‍ കൂടിയായിരുന്നു സാറ.
പക്ഷേ, ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ സാറയെ സ്കൂളില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്.
വിദ്യാഭ്യാസ സ്ഥാപന മേധാവികളുടെ ആറാഴ്ചത്തെ അന്വേഷണത്തെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്.
സാറായുടെ സ്കൂളിലെ ജോലി അവസാനിപ്പിച്ചതായി സ്ഥിരീകരിക്കാന്‍ കഴിയുമെന്നാണ് മൗബ്രെ എജ്യുക്കേഷന്‍ ട്രസ്റ്റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പോള്‍ മഡോക്സ് ഒരു പ്രസ്താവനയില്‍ പറഞ്ഞത്.
എങ്ങനെ ഇത് സംഭവിച്ചു
സാറ നല്ലൊരു റൈഡറും ആളുകളോടും മൃഗങ്ങളോടും ഏറെ മര്യാദയോടെ പെരുമാറുന്ന ആളുമായിരുന്നെന്നാണ് സാറയെ അറിയുന്നവരെല്ലാം പറയുന്നത്.
കുതിരയെ അടിക്കുന്നതും ചവിട്ടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.30,000 ത്തിലധികം അംഗങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ കുതിരസവാരി യുവജന സംഘടനയാണ് പോണി ക്ലബ്.
അവളുടെ പ്രവര്‍ത്തനങ്ങള്‍ അനുവദനീയമല്ല എന്ന് പറഞ്ഞ് ക്ലബിലെ ടീമില്‍ നിന്നും സാറയെ ഒഴിവാക്കി.
വീഡിയോ വൈറലായതിന് ശേഷം, മിസ്സിസ് മോള്ഡ്സിന് ഏറെ വധഭീഷണിയും മോശം ഭാഷപ്രയോഗങ്ങളും കേള്‍ക്കേണ്ടി വന്നു.അതുകൊണ്ട് അവള് കുറച്ച് ദിവസത്തേക്ക് ഒരു രഹസ്യ സ്ഥലത്തേക്ക് മാറിയിരിക്കുകയാണ്.
ജീവൻ ഭയന്ന്
ജീവൻ ഭയന്നാണ് അവള് കുട്ടികളെയും കൊണ്ട് എങ്ങോട്ടോ ഓടിപ്പോയത്. ‘വധഭീഷണിയും നിന്ദ്യമായ അധിക്ഷേപങ്ങളും ലഭിച്ചതിന് ശേഷം അവള്‍ക്ക് പോകേണ്ടിവന്നു.
ഇത് ഭയാനകമാണ്, അവള് തന്റെ ജീവന് നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നു.’ ‘എന്താണ് സംഭവിച്ചതെന്നും ഏത് സന്ദര്‍ഭത്തിലാണെന്നും എനിക്കറിയില്ല, എന്നാല്‍ ഇപ്പോള്‍ സാറയ്ക്ക് സംഭവിക്കുന്നത് ഭയാനകമാണ് അയല്ക്കാര്ക്ക് സാറയുടെ അവസ്ഥയെക്കുറിച്ച് പറയാനുള്ളത് ഇതാണ്.