മുംബൈ: ഐസിസി ലോകകപ്പ് ഇന്ത്യ- ബംഗ്ലാദേശ് മത്സരത്തിനിടയില്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്ക്. ബൗളിംഗിനിടെ ഇടത് കണങ്കാലിന് പരിക്കേല്‍ക്കുകയായിരുന്നു. പരിശോധനയ്ക്കായി പാണ്ഡ്യയെ കൊണ്ടുപോയതായി ബിസിസിഐ അറിയിച്ചു.
കളിയുടെ ഒമ്പതാം ഓവറിലായിരുന്നു അപകടം. ബംഗ്ലാദേശ് ഓപ്പണര്‍ ലിറ്റണ്‍ ദാസിന്റെ ഒരു ഷോട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ കണങ്കാലിന് പരിക്കേല്‍ക്കുകയായിരുന്നു.
മത്സരത്തില്‍ ഹര്‍ദിക് ഫീല്‍ഡ് ചെയ്യില്ല. പക്ഷേ ബാറ്റ് ചെയ്തേക്കാമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ഹാര്‍ദിക്കിന്റെ പരിക്കിനെ തുടർന്ന് വിരാട് കോഹ്ലിയാണ് അവസാന മൂന്ന് പന്തുകള്‍ എറിഞ്ഞു ഓവര്‍ പൂര്‍ത്തിയാക്കിയത്.
നേരത്തെ, ബംഗ്ലാദേശ് ഓള്‍റൗണ്ടറും നായകനുമായ ഷാക്കിബ് അല്ഹസന് പരിക്ക് മൂലം മത്സരത്തിനിറങ്ങിയിരുന്നില്ല.