മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുടെ ആഡംബര വാച്ചുകൾ മുംബൈ കസ്റ്റംസ് പിടികൂടി.
ദുബായിൽ നിന്നും ഞായറാഴ്ച്ച രാത്രിയോടെ മുംബൈയിലെത്തിയ താരത്തിന്റെ പക്കൽ നിന്നാണ് ബില്ലുകൾ ഇല്ലാത്ത പുതിയ വാച്ചുകൾ പിടിച്ചെടുത്തത്.
അഞ്ച് കോടി രൂപ വില വരുന്ന രണ്ട് റിസ്റ്റ് വാച്ചുകളാണ് ഹാർദിക് പാണ്ഡ്യയുടെ പക്കലുണ്ടായിരുന്നതെന്ന് കസ്റ്റംസ് അറിയിച്ചു.
ട്വന്റി-20 ലോകകപ്പിൽ പരാജയപ്പെട്ട് ടീം ഇന്ത്യ ദുബായിൽ നിന്ന് മുംബൈ വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോഴായിരുന്നു സംഭവം.