മുംബൈ: ഡിസംബർ 19-ന് നടക്കുന്ന ഐപിഎൽ 2024 സീസണിന്റെ താരലേലത്തിന് മുന്‍പുള്ള താരക്കൈമാറ്റത്തിന്റെ അവസാന ദിനം ട്വിസ്റ്റുകൾ തുടരുന്നു.
ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ മുൻ ടീമായ മുംബൈ ഇന്ത്യൻസ് ട്രേഡിങ്ങിലൂടെ സ്വന്തമാക്കിയതാണ് ഏറ്റവും പുതിയ വിവരം. നേരത്തേ ഹാർദിക് പുതിയ സീസണിൽ മുംബൈ ഇന്ത്യൻസിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾക്കിടെ അദ്ദേഹത്തെ ഗുജറാത്ത് ടൈറ്റൻസ് നിലനിർത്തിയതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പുതിയ റിപ്പോർട്ട് പ്രകാരം ഹാർദിക്കിനെ മുംബൈ സ്വന്തമാക്കിയതായാണ് റിപ്പോർട്ട്.
താരലേലത്തിനു മുന്‍പ് ഫ്രാഞ്ചൈസികൾക്ക് കളിക്കാരെ നിലനിർത്താനുള്ള അവസാന തീയതി ഇന്നലെയായിരുന്നു.
സമയപരിധി അവസാനിച്ച് ഏതാനും മണിക്കൂറിന് ശേഷമാണ് ടീമുകൾ തമ്മിൽ ഹാർദിക്കിന്റെ കാര്യത്തിൽ ധാരണയിലെത്തിയതെന്നാണ് റിപ്പോർട്ട്. ഓൾറൗണ്ടർ കാമറൂണ്‍ ഗ്രീനിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്് നൽകിയാണ് മുംബൈ ഹാർദിക്കിനെ ടീമിലെത്തിച്ചത്.
ഡിസംബർ 12 വരെ ഫ്രാഞ്ചൈസികൾക്ക് പരസ്പരം താരങ്ങളെ വിൽക്കുകയും വാങ്ങുകയുമാകാം. പൂർണമായും പണംകൊടുത്താണ് ഹാർദിക്കിന്റെയും ഗ്രീനിന്റെയും കൈമാറ്റമെന്നും റിപ്പോർട്ടിൽ പറയുന്നു. 2024 ലെതാര ലേലം ഡിംസബർ 19ന് ദുബായിൽ നടക്കും.
2024 ഐപിഎലേക്ക് നിലനിർത്തിയതും വിട്ടയച്ചതുമായ കളിക്കാർ
ഗുജറാത്ത് ടൈറ്റൻസ്
നിലനിർത്തിയ താരങ്ങൾ: ഡേവിഡ് മില്ലർ, ശുഭ്മാൻ ഗിൽ, മാത്യു വേഡ്, വൃദ്ധിമാൻ സാഹ, കെയ്ൻ വില്യംസണ്, അഭിനവ് മനോഹർ, ബി സായ് സുദർശൻ, ദർശൻ നൽകണ്ടെ, വിജയ് ശങ്കർ, ജയന്ത് യാദവ്, രാഹുൽ തെവാട്ടിയ, മുഹമ്മദ് ഷമി, നൂർ അഹമ്മദ് കിഷോർ, റാഷിദ് ഖാൻ, ജോഷ്വ ലിറ്റിൽ, മോഹിത് ശർമ്മ.
വിട്ടയച്ച കളിക്കാർ: യാഷ് ദയാൽ, കെ.എസ്. ഭരത്, ശിവം മാവി, ഉർവിൽ പട്ടേൽ, പ്രദീപ് സാംഗ് വാൻ, ഒഡിയൻ സ്മിത്ത്, അൽസാരി ജോസഫ്, ദസുൻ ഷനക.
ചെന്നൈ സൂപ്പർ കിംഗ്സ്
നിലനിർത്തിയ കളിക്കാർ: എം.എസ്. ധോണി (ക്യാപ്റ്റൻ), മൊയിൻ അലി, ദീപക് ചാഹർ, ഡെവണ്‍ കോണ്‍വെ, തുഷാർ ദേശ്പാണ്ഡെ, ശിവം ദുബെ, ഋതുരാജ് ഗെയ്ക്വാദ്, രാജ് വർധൻ ഹംഗാർഗേക്കർ, രവീന്ദ്ര ജഡേജ, അജയ് മണ്ഡൽ, മുകേഷ് ചൗധരി, മതീഷ പതിരാജദ, അജിങ്ക്യ രഹാനെ, ഷെയ്ക് റഷീദ്, മിച്ചൽ സാന്റ്നർ, സിമർജീത് സിംഗ്, നിശാന്ത് സിന്ധു, പ്രശാന്ത് സോളങ്കി, മഹീഷ് തീക്ഷണ.
വിട്ടയച്ച കളിക്കാർ: ബെൻ സ്റ്റോക്സ്, ഡ്വെയ്ൻ പ്രിട്ടോറിയസ്, ഭഗത് വർമ, സുബ്രാൻശു സേനാപതി, അന്പാട്ടി റായിഡു, കൈൽ ജാമിസണ്, ആകാശ് സിംഗ്, സിസന്ദ മഗല.
ലക്നോ സൂപ്പർ ജയന്റ്സ്
നിലനിർത്തിയ കളിക്കാർ: കെ.എൽ. രാഹുൽ (ക്യാപറ്റൻ), ക്വിന്റണ്‍ ഡി കോക്ക്, നിക്കോളാസ് പുരാൻ, ആയുഷ് ബധോനി, കൈൽ മേയേഴ്സ്, മാർക്കസ് സ്റ്റോയിനിസ്, ദീപക് ഹൂഡ, രവി ബിഷ്ണോയ്, നവീൻ ഉൾ ഹഖ്, ക്രുണാൽ പാണ്ഡ്യ, യുധ് വിർ സിംഗ്, പ്രേരക് മങ്കാഡ്, യാഷ് താക്കൂർ, അമിത് മിശ്ര, മാർക്ക് വുഡ്, മായങ്ക് യാദവ്, മൊഹ്സിൻ ഖാൻ
വിട്ടയച്ച കളിക്കാർ: ജയദേവ് ഉനദ്കട്ട്, ഡാനിയൽ സാംസ്, മനൻ വോറ, സ്വപ്നിൽ സിംഗ്, കരണ്‍ ശർമ്മ, അർപിത് ഗുലേറിയ, സൂര്യൻഷ് ഷെഡ്ഗെ, കരുൺ നായർ.
കൈമാറ്റം നടത്തിയ കളിക്കാർ: ദേവദത്ത് പടിക്കൽ
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
നിലനിർത്തിയ കളിക്കാർ: ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), ഗ്ലെൻ മാക്സ്വെൽ, വിരാട് കോഹ്ലി, രജത് പടിദാർ, അനുജ് റാവത്ത്, ദിനേശ് കാർത്തിക്, സുയാഷ് പ്രഭുദേശായി, വിൽ ജാക്ക്സ്, മഹിപാൽ ലോംറോർ, കർണ് ശർമ, മനോജ് ഭണ്ഡാഗെ, വൈശാഖ് വിജയകുമാർ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, റീസെ ടോപ്ലി, ഹിമാൻഷു ശർമ, രാജൻ കുമാർ.
വിട്ടയച്ച കളിക്കാർ: വനിന്ദു ഹസരംഗ, ഹർഷൽ പട്ടേൽ, ജോഷ് ഹെയ്സൽവുഡ്, ഫിൻ അലൻ, മൈക്കൽ ബ്രേസ്വെൽ, ഡേവിഡ് വില്ലി, വെയ്ൻ പാർനെൽ, സോനു യാദവ്, അവിനാഷ് സിംഗ്, സിദ്ധാർത്ഥ് കൗൾ, കേദാർ ജാദവ്.
കൈമാറ്റം നടത്തിയ കളിക്കാർ: മായങ്ക് ദാഗർ, കാമറൂണ്‍ ഗ്രീൻ
മുംബൈ ഇന്ത്യൻസ്
നിലനിർത്തിയ കളിക്കാർ: രോഹിത് ശർമ (ക്യാപ്റ്റൻ), ഡെവാൾഡ് ബ്രെവിസ്, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, എൻ. തിലക് വർമ, ടിം ഡേവിഡ്, വിഷ്ണു വിനോദ്, അർജുൻ തെണ്ടുൽക്കർ, കാമറൂണ്‍ ഗ്രീൻ, ഷംസ് മുലാനി, നെഹാൽ വധേര, ജസ്പ്രീത് ബുംറ, കുമാർ കാർത്തികേയ, പിയൂഷ് ചൗള, ആകാശ് മധ്വാൾ, ജേസണ്‍ ബെഹ്റൻഡോർഫ്.
വിട്ടയച്ച കളിക്കാർ: മുഹമ്മദ് അർഷാദ് ഖാൻ, രമണ്‍ദീപ് സിംഗ്, ഹൃത്വിക് ഷോക്കീൻ, രാഘവ് ഗോയൽ, ജോഫ്ര ആർച്ചർ, ട്രിസ്റ്റൻ സ്റ്റബ്സ്, ഡുവാൻ ജാൻസെൻ, ജേ റിച്ചാർഡ്സണ്, റിലേ മെറിഡിത്ത്, ക്രിസ് ജോർദാൻ, സന്ദീപ് വാര്യർ.
കൈമാറ്റം നടത്തിയ കളിക്കാർ: റൊമാരിയോ ഷെപ്പേർഡ് , ഹാർദിക് പാണ്ഡ്യ
കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
നിലനിർത്തിയ താരങ്ങൾ: നിതീഷ് റാണ, റിങ്കു സിംഗ്, റഹ്മാനുള്ള ഗുർബാസ്, ശ്രേയസ് അയ്യർ, ജേസണ്‍ റോയി, സുനിൽ നരെയ്ൻ, സുയാഷ് ശർമ, അനുകുൽ റോയ്, ആന്ദ്രേ റസൽ, വെങ്കിടേഷ് അയ്യർ, ഹർഷിത് റാണ, വൈഭവ് അറോറ, വരുണ്‍ ചക്രവർത്തി.
വിട്ടയച്ച കളിക്കാർ: ഷക്കീബ് അൽ ഹസൻ, ലിട്ടണ്‍ ദാസ്, ആര്യ ദേശായി, ഡേവിഡ് വീസ്, നാരായണ്‍ ജഗദീശൻ, മൻദീപ് സിംഗ്, കുൽവന്ത് ഖെജ്രോലിയ, ഷാർദുൽ താക്കൂർ, ലോക്കി ഫെർഗൂസണ്, ഉമേഷ് യാദവ്, ടിം സൗത്തി, ജോണ്സണ് ചാൾസ്.
രാജസ്ഥാൻ റോയൽസ്
നിലനിർത്തിയ കളിക്കാർ: സഞ്ജു സാംസണ് (ക്യാപ്റ്റൻ), ജോസ് ബട്ലർ, ഷിമ്രോണ്‍ ഹെറ്റ്മെയർ, യശസ്വി ജയ്സ്വാൾ, ധ്രുവ് ജുറെൽ, റിയാൻ പരാഗ്, ഡോണോവൻ ഫെരേര, കുനാൽ റാത്തോഡ്, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് സെൻ, നവ്ദീപ് സൈനി, പ്രസിദ് കൃഷ്ണ, സന്ദീപ് ശർമ, ട്രെന്റ് ബോൾട്ട്, യുസ്വേന്ദ്ര ചാഹൽ , ആദം സാംപ.
വിട്ടയച്ച കളിക്കാർ: ജോ റൂട്ട്, അബ്ദുൾ ബാസിത്ത്, ജേസണ്‍ ഹോൾഡർ, ആകാശ് വസിഷ്ത്, കുൽദീപ് യാദവ്, ഒബേദ് മക്കോയ്, മുരുകൻ അശ്വിൻ, കെ.സി. കരിയപ്പ, കെ.എം. ആസിഫ്.
കൈമാറ്റം നടത്തിയ കളിക്കാർ: ആവേശ് ഖാൻ
ഡൽഹി ക്യാപിറ്റൽസ്
നിലനിർത്തിയ കളിക്കാർ: ഋഷഭ് പന്ത്, പ്രവീണ്‍ ദുബെ, ഡേവിഡ് വാർണർ, വിക്കി ഓസ്റ്റ്വാൾ, പൃഥ്വി ഷാ, ആൻറിച്ച് നോർക്യെ, അഭിഷേക് പോറൽ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, ലുങ്കി എൻഗിഡി, ലളിത് യാദവ്, ഖലീൽ അഹമ്മദ്, മിച്ചൽ മാർഷ്, ഇഷാന്ത് ശർമ, യഷ് ദൂൽ, മുകേഷ് കുമാർ.
വിട്ടയച്ച കളിക്കാർ: റിലീ റൂസോവ്, ചേതൻ സക്കറിയ, റോവ്മാൻ പവൽ, മനീഷ് പാണ്ഡെ, ഫിൽ സാൾട്ട്, മുസ്താഫിസുർ റഹ് മാൻ, കമലേഷ് നാഗർകോട്ടി, റിപാൽ പട്ടേൽ, സർഫറാസ് ഖാൻ, അമൻ ഖാൻ, പ്രിയം ഗാർഗ്.
പഞ്ചാബ് കിംഗ്സ്
നിലനിർത്തിയ കളിക്കാർ: ശിഖർ ധവാൻ (ക്യാപ്റ്റൻ), മാത്യു ഷോർട്ട്, പ്രഭ്സിമ്രാൻ സിംഗ്, ജിതേഷ് ശർമ്മ , സിക്കന്ദർ റാസ, ഋഷി ധവാൻ, ലിയാം ലിവിംഗ്സ്റ്റണ്, അഥർവ ടൈഡെ, അർഷ്ദീപ് സിംഗ്, നഥാൻ എല്ലിസ്, സാം കറൻ, കാഗിസോ റബാഡ, ഹർപ്രീത് ബ്രാർ , രാഹുൽ ചാഹർ, ഹർപ്രീത് ഭാട്ടിയ, വിദ്വത് കവേരപ്പ, ശിവം സിംഗ്
വിട്ടയച്ച കളിക്കാർ: മോഹിത് റാത്തി, രാജ് ബാവ, ഷാരൂഖ് ഖാൻ, ഭാനുക രാജപക്സെ, ബൽതേജ് സിംഗ്
സണ്‍റൈസേഴ്സ് ഹൈദരാബാദ്
നിലനിർത്തിയ കളിക്കാർ: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), രാഹുൽ ത്രിപാഠി, ഗ്ലെൻ ഫിലിപ്സ്, ഹെൻറിച്ച് ക്ലാസൻ, മായങ്ക് അഗർവാൾ, അൻമോൽപ്രീത് സിംഗ്, ഉപേന്ദ്ര സിംഗ് യാദവ്, നിതീഷ് കുമാർ റെഡ്ഡി, അഭിഷേക് ശർമ, മാർക്കോ ജാൻസെൻ, വാഷിംഗ്ടണ്‍ സുന്ദർ, സാൻവീർ സിംഗ്, ഭുവനേശ്വർ കുമാർ, ടി. നടരാജൻ, മായങ്ക് മാർക്കണ്ഡെ, ഉമ്രാൻ മാലിക്, ഫസൽഹഖ് ഫാറൂഖി
വിട്ടയച്ച കളിക്കാർ: ഹാരി ബ്രൂക്ക്, സമർഥ് വ്യാസ്, കാർത്തിക് ത്യാഗി, വിവ്രാന്ത് ശർമ്മ, അകേൽ ഹൊസൈൻ, ആദിൽ റഷീദ്
ട്രേഡഡ് കളിക്കാർ: ഷഹബാസ് അഹമ്മദ്