ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്ന കാര്യത്തിലും അത്ര പിറകിലല്ല. തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള തുറന്നു പറച്ചിലാണ് ഇത്തവണ താരത്തെ വിവാദത്തിലാക്കിയിരിക്കുന്നത്. നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്ന് കോഫി വിത്ത് കരണ്‍ എന്ന ഷോയില്‍ ഹാര്‍ദിക് തുറന്നു സമ്മതിച്ചു. ഹാര്‍ദിക്കും രാഹുലും ഒന്നിച്ച ആറാമത്തെ എപ്പിസോഡിലാണ് ഹാര്‍ദിക് ബോംബ് പൊട്ടിച്ചത്.
തന്റെ ലൈംഗിക ജീവിതത്തെ കുറിച്ചും അച്ഛനും അമ്മയും തന്നോടു ചോദിക്കാറില്ലെന്നും അങ്ങനെയുളള കാര്യങ്ങളില്‍ യാതൊരു തരത്തിലുളള ഇടപെടലുകളും നടത്താറില്ല. ഞാന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദിവസങ്ങളില്‍ ഞാന്‍ തന്നെ മാതാപിതാക്കളോട് പറയും ഞാന്‍ അത് ചെയ്തിട്ടാണ് വരുന്നതെന്ന്. മാതാപിതാക്കള്‍ ആവശ്യപ്പെടാതെ തന്നെ ഞാന്‍ ഇത് പറയാറുണ്ട്. അവരത് ചോദിച്ചിട്ടല്ല ഞാനതു പറയുന്നത്. ഹര്‍ദിക്ക് പറഞ്ഞു.
ആഫ്രിക്കന്‍ സംസ്‌കാരം എന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട് അവരുടെ സ്‌റ്റെലും ഫാഷനും എന്നെ ഏറെ ആകര്‍ഷിക്കാറുണ്ട്. അതുകൊണ്ട് തന്നെ അവയെല്ലാം ഞാന്‍ അനുകരിക്കാറുണ്ട്. വൈസ്റ്റിന്‍ഡീസുകാരനാണോ എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ടെന്നും ഹാര്‍ദിക് പറഞ്ഞു. രാഹുലും തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞു. വിവാദമുണ്ടായെങ്കിലും ഇരുവരെയും പിന്തുണച്ചു കൊണ്ട് നിരവധി യുവാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.