ബെരോജ്കര്‍ ഹാര്‍ദിക് പട്ടേല്‍! പ്രധാനമന്ത്രിയുടെ ചൗക്കിദാര്‍ പ്രയോഗത്തിന് തിരിച്ചടി നല്‍കി, ട്വിറ്ററില്‍ പേരുമാറ്റി ഹര്‍ദിക് പട്ടേല്‍; രാജ്യത്തെ യുവജനങ്ങള്‍ക്കെല്ലാം ഈ പേരിലേയ്ക്ക് മാറാമെന്നും അഭിപ്രായം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേം ബീ ചൗകീദാര്‍ ക്യാമ്പയിന് പിന്നാലെ ട്വിറ്ററില്‍ പേരിനൊപ്പം ‘ബേരോജ്ക്കര്‍’ എന്ന് ചേര്‍ത്ത് പട്ടേദാര്‍ സമുദായ നേതാവും കോണ്‍ഗ്രസ് അംഗവുമായ ഹാര്‍ദിക് പട്ടേല്‍.

‘തൊഴില്‍ രഹിതന്‍’ എന്നാണ് ബേരോജ്ക്കര്‍ എന്ന് വാക്കിന്റെ അര്‍ത്ഥം. കഴിഞ്ഞ അഞ്ച് വര്‍ഷമായി മോദി ഭരണത്തില്‍ രാജ്യത്ത് വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയെയാണ് ഹാര്‍ദിക് പട്ടേല്‍ ഇതിലൂടെ ഉയര്‍ത്തുന്നത്.

രാഹൂല്‍ഗാന്ധിയുടെ പ്രശസ്തമായ ‘കാവല്‍ക്കാരന്‍ കള്ളനാണ്’ എന്ന പ്രയോഗത്തെ മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച മേം ഭീ ചൗക്കീദാര്‍ ക്യാമ്പയിനിനു പിന്നാലെയാണ് ബി.ജെ.പിയുടേയും നരേന്ദ്രമോദിയുടേയും കടുത്ത വിമര്‍ശകനായ ഹാര്‍ദിക് പട്ടേല്‍ ട്വിറ്ററില്‍ തന്റെ പേരിനൊപ്പം ബേരോജ്ക്കര്‍ എന്ന് ചേര്‍ത്ത് ബേരോജ്ക്കര്‍ ഹാര്‍ദിക് പട്ടേല്‍ എന്നാക്കിയത്. റഫാല്‍ ഇടപാടിലെ അഴിമതി ചൂണ്ടിക്കാട്ടിയാണ് ചൗക്കീദാര്‍ ചോര്‍ ഹേ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന പ്രയോഗം രാഹുല്‍ ഗാന്ധി നടത്തിയത്.

Related posts