അഹമ്മദാബാദ്: കോണ്ഗ്രസ് നേതാവും പട്ടേൽ സമരനേതാവുമായ ഹർദിക് പട്ടേലിനെക്കുറിച്ച് ജനുവരി 18 മുതൽ ഒരുവിവരവുമില്ലെന്ന് ഭാര്യ.
2015ൽ പട്ടേൽ വിഭാഗത്തിന് സംവരണമാവശ്യപ്പെട്ട് ഹർദിക് പട്ടേൽ നടത്തിയ സമരത്തിൽ അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.
കേസിൽ ജനുവരി 18നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. നാല് ദിവസത്തിന് ശേഷം ഹർദിക്കിന് ജാമ്യം ലഭിച്ചെങ്കിലും മറ്റ് രണ്ട് കേസുകളിൽ വീണ്ടും അറസ്റ്റിലായി.
ജനുവരി 24ന് ഈ കേസുകളിലും ജാമ്യം ലഭിച്ചു. എന്നാൽ, വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടർന്ന് കോടതി ഫെബ്രുവരി ഏഴിന് വീണ്ടും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.
എന്നാൽ, അറസ്റ്റിലായതിന് ശേഷം ഹർദിക് പട്ടേലിനെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് ഭാര്യ കിൻജൽ പറഞ്ഞു. പോലീസ് തുടർച്ചയായി വീട്ടിൽ പരിശോധനയ്ക്കെത്തുന്നു.
അദ്ദേഹം എവിടെയെന്ന് ചോദിക്കുന്നു. പക്ഷേ അറസ്റ്റിന് ശേഷം അദ്ദേഹം എവിടെയാർണെന്ന് വിവരമില്ലെന്നും അവർ പറഞ്ഞു.