കോളേജ് പശ്ചാത്തലത്തിലുള്ള വ്യത്യസ്ത ദ്വിഭാഷാ ഹൊറർ ക്രൈംത്രില്ലറാണ് നിഷ ക്രിയേഷൻസിന്റെ ബാനറിൽ നവാഗതനായ ബിജുദാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ലീയാൻസ്. ലീയാൻസിൽ ഹരീഷ് പേരടിയും ദിലീഷ് പോത്തനുമാണ് പ്രധാന വേഷത്തിലെത്തുന്നതെന്നു പരസ്യ ചിത്രസംവിധാന രംഗത്തു നിന്നു വെള്ളിത്തിരയിലെത്തുന്ന നവാഗത സംവിധായകൻ ബിജുദാസ് പറഞ്ഞു.
പ്രദീപ് കോട്ടയം, ശിവജി ഗുരുവായൂർ, ശശി കുളപ്പുള്ളി, മനോജ് ഗിന്നസ്, ബദരിലാൽ,അനൂപ്, നിരഞ്ചൻ എബ്രഹാം, അജിത്ത് എഡ്വേർഡ്, റാണി സുബ്രഹ്മണ്യൻ, ബീന ആന്റണി, ധനിഷ സുരേന്ദ്രൻ, മങ്ക മഹേഷ്, മിനി അരുണ്‍ എന്നിവർ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും.
നിഷ നായരും ഹരിഗോവിന്ദും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഒരേസമയം മലയാളത്തിലും തമിഴിലും ചിത്രീകരിക്കുന്ന ചിത്രത്തിന്റെ പ്രധാനഷൂട്ടിംഗ് ലൊക്കേഷനുകൾ പാലക്കാട്,കൊടൈക്കനാൽ എന്നീ സ്ഥലങ്ങളാണ് . മാർച്ച് അവസാന വാരത്തിൽ ലീയാൻസ് ചിത്രീകരണം ആരംഭിക്കും.