മിമിക്രിയിൽ നിന്ന് സിനിമയിലെത്തി മുൻനിര ഹാസ്യതാരങ്ങളിലൊരാളായി മാറിയ നടനാണ് ഹരീഷ് കണാരൻ.
പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നില്‍ക്കുമ്പോഴും താൻ കടന്നുവന്ന കഷ്ടപ്പാടുകളെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ഹരീഷ് ഇപ്പോൾ.
സ്റ്റേജ് പരിപാടിക്ക് പോകുമ്പോൾ മിമിക്രി, ഡാന്‍സ്, കരോക്കെ ഗാനമേള എന്നിവയുടെ ചെലവുകളെല്ലാം കഴിഞ്ഞു വീതിച്ചെടുമ്പോൾ ഒരാൾക്ക് 300 രൂപ വീതമാണ് കിട്ടിയിരുന്നതെന്ന് ഹരീഷ് പറയുന്നു.
“ഡിസംബര്‍ മുതല്‍ മേയ് വരെയാണ് പരിപാടികളുടെ സീസണ്. അത് കഴിഞ്ഞാല്‍ പിന്നെ പരിപാടികള്‍ കിട്ടുന്നത് ഓണക്കാലത്തായിരിക്കും. പരിപാടി ഇല്ലാത്ത സമയത്ത് പെയിന്റിംഗിന് പോകുമായിരുന്നു.
മഴക്കാലത്ത് അതുണ്ടാകില്ല. അതുകൊണ്ട് ആ സമയത്ത് ഓട്ടോറിക്ഷ ഓടിക്കാന്‍ പോവുമായിരുന്നു.’- ഹരീഷ് കണാരന് പറയുന്നു.