കാറിടിച്ച് മാധ്യമപ്രവർത്തൻ മരിച്ച സംഭവത്തിൽ ശ്രീറാം വെങ്കട്ടരാമനെതിരെ ആവശ്യമായ തെളിവുകളുണ്ടായിരുന്നിട്ടും കൃത്യമായി നടപടി സ്വീകരിക്കാത്തതിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. നടി ആക്രമണത്തിനിരയായ കേസിൽ നടൻ ദിലീപിനെതിരായ നിയമനടപടികൾ ചൂണ്ടിക്കാട്ടിയാണ് ഹരീഷ് ചോദ്യങ്ങളുന്നയിച്ചത്.
കൂടെ യാത്ര ചെയ്ത സ്ത്രീയും ദൃസാക്ഷികളും ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് പറഞ്ഞുവെങ്കിലും അതൊരു തെളിവായി സ്വീകരിക്കാത്ത അധികൃതർ ക്രിമിനലായ പൾസർ സുനി, ദിലീപാണ് കുറ്റക്കാരനെന്ന് പറഞ്ഞപ്പോൾ തന്നെ അദ്ദേഹത്തെ അഴിക്കുള്ളിലാക്കിയെന്നാണ് നടന്റെ വിമർശനം. സാധാരണക്കാരന്റെ 370mlഉം ഐഎഎസുകാരന്റെ mlഉം എന്നാണ് ഒന്നാകുക എന്നും ഹരീഷ് പേരടി ചോദിക്കുന്നു.
യുവ മാധ്യമപ്രവർത്തകൻ കാറിച്ച് മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കട്ടരാമന് തിരുവനന്തപുരം സിജഐം കോടതി ജാമ്യം അനുവദിച്ചിരുന്നു. ശ്രീറാമിന്റെ രക്തം പരിശോധിച്ചുവെങ്കിലും മദ്യത്തിന്റെ അംശം ഇല്ലെന്നായിരുന്നു പരിശോധനഫലം.