പ​ല സൂ​പ്പ​ര്‍ ന​ട​ന്‍​മാ​ര്‍​ക്കും ഇ​ല്ലാ​ത്തത്;സുരേഷ് ഗോപിയെക്കുറിച്ച് ഹ​രീ​ഷ് പേ​ര​ടി പറഞ്ഞതിങ്ങനെ…


എഎംഎംഎ​യി​ല്‍ നി​ന്ന് ഞാ​ന്‍ രാ​ജി ഫെ​യ്‌​സ് ബു​ക്കി​ല്‍ മാ​ത്ര​മ​ല്ല പ്ര​ഖ്യാ​പി​ച്ച​ത്. പ്ര​സി​ഡന്‍റിനും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​ക്കും പേഴ്സ​ണ​ല്‍ ന​മ്പ​റി​ലേ​ക്ക് രാ​ജി അ​യ​ച്ചു കൊ​ടു​ത്തു. എ​എം​എം​എ​ക്ക് മെ​യി​ല്‍ ചെ​യ്യു​ക​യും ചെ​യ്യ​തു.

ഈ ​ര​ണ്ടു​പേ​രും എ​ന്നെ വി​ളി​ച്ചി​ട്ടി​ല്ല. പ​ക്ഷെ ഈ ​രാ​ജി വാ​ര്‍​ത്ത അ​റി​ഞ്ഞ​നി​മി​ഷം ആ​ദ്യം എ​ന്നെ വി​ളി​ച്ച​ത് സു​രേ​ഷേ​ട്ട​നാ​ണ്.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ഷ്ട്രീയ​ത്തെ ഞാ​ന്‍ പ​ല​പ്പോ​ഴും വി​മ​ര്‍​ശി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​ദ്ദേ​ഹം എ​ന്നോ​ട് പ​റ​ഞ്ഞു നി​ങ്ങ​ളെപ്പോലെ​യൊ​രാ​ള്‍ ഇ​തി​ല്‍ നി​ന്ന് വി​ട്ടു പോ​ക​രു​ത്.

സം​ഘ​ട​ന​യു​ടെ ഉ​ള്ളി​ല്‍ നി​ന്ന് പോ​രാ​ട​ണം എ​ന്ന്. ഇ​നി അ​തി​നു​ള്ളി​ല്‍ നി​ല്‍​ക്കു​ന്ന​തി​ല്‍ ഒ​രു അ​ര്‍​ഥ​വു​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് എ​ല്ലാ ബ​ഹു​മാ​ന​ത്തോ​ടെ​യും സ്‌​നേ​ഹ​പൂ​ര്‍​വം ഞാ​ന്‍ സു​രേ​ഷേ​ട്ട​ന്‍റെ വാ​ക്കു​ക​ളെ നി​ര​സി​ച്ചു.

എ​ങ്കി​ലും പ​ല സൂ​പ്പ​ര്‍ ന​ട​ന്‍​മാ​ര്‍​ക്കും ഇ​ല്ലാ​ത്ത ഈ ​മ​നു​ഷ്യ​ന്‍റെ മ​നു​ഷ്യ​ത്വ​ത്തോ​ട് ഞാ​ന്‍ ന​ന്ദി​യു​ള്ള​വ​നാ​ണ്. ഈ ​മ​നു​ഷ്യ​നെ ഓ​ര്‍​ക്കാ​തെ പോ​യാ​ല്‍ അ​ത് വ​ലി​യ ന​ന്ദി​കേ​ടാ​വും. -ഹ​രീ​ഷ് പേ​ര​ടി

Related posts

Leave a Comment