പ്ര​ണ​യം രാ​ഷ്ട്രീ​യ​മാ​ണ്…​അ​ത് കു​ട്ടി​ക​ള്‍ ശ​രി​യാ​യ രീ​തി​യി​ല്‍ പ​ഠി​ച്ചേ മ​തി​യാ​വു…​ഹ​രീ​ഷ് പേ​ര​ടി​യ്ക്ക് പ​റ​യാ​നു​ള്ള​ത്…

യു​വാ​ക്ക​ള്‍​ക്കി​ട​യി​ട​യി​ല്‍ പ്ര​ണ​യ​പ്പ​ക​യും പ്ര​ണ​യ​ക്കൊ​ല​പാ​ത​ങ്ങ​ളും കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഹ​രീ​ഷ് പേ​ര​ടി​യു​ടെ കു​റി​പ്പ് ശ്ര​ദ്ധേ​യ​മാ​കു​ന്നു.

പ്ര​ണ​യം പാ​ഠ്യ പ​ദ്ധ​തി​യി​ല്‍ പെ​ടു​ത്തേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചെ​ന്ന് ഹ​രീ​ഷ് പേ​ര​ടി പ​റ​യു​ന്നു. ക​ണ്ണൂ​രി​ല്‍ വി​ഷ്ണു പ്രി​യ​യു​ടേ​യും പാ​റ​ശാ​ല​യി​ല്‍ ഷാ​രോ​ണി​ന്റേ​യും ദാ​രു​ണ​മാ​യ കൊ​ല​പാ​ത​ക​ങ്ങ​ള്‍​ക്കു പി​ന്നാ​ലെ​യാ​ണ് ഹ​രീ​ഷ് പേ​ര​ടി​യു​ടെ നി​രീ​ക്ഷ​ണം.

പ്ര​ണ​യം രാ​ഷ്ട്രി​യ​മാ​ണ്. ആ​ത് കു​ട്ടി​ക​ള്‍ ശ​രി​യാ​യ രീ​തി​യി​ല്‍ പ​ഠി​ച്ചേ മ​തി​യാ​വു. പ്ര​ണ​യ​മി​ല്ലാ​ത്ത​വ​ര്‍​ക്ക് ന​ല്ല അ​യ​ല്‍​പ​ക്ക​വും ന​ല്ല സ​മൂ​ഹ​വും ന​ല്ല കു​ടും​ബ​വും ന​ല്ല രാ​ഷ്ട്ര​വും ന​ല്ല ലോ​ക​വും ഉ​ണ്ടാ​ക്കാ​ന്‍ പ​റ്റി​ല്ല എ​ന്നാ​ണ് ഹ​രീ​ഷ് കു​റി​ച്ച​ത്.

ഹ​രീ​ഷ് പേ​ര​ടി​യു​ടെ കു​റി​പ്പ് ഇ​ങ്ങ​നെ…

പ്ര​ണ​യി​ക്കാ​ന്‍ അ​റി​യാ​ത്ത ഒ​രു​ത്ത​ന്‍ കാ​മു​കി​യെ വെ​ട്ടി​കൊ​ല്ലു​ന്നു… പ്ര​ണ​യി​ക്കാ​ന്‍ അ​റി​യാ​ത്ത ഒ​രു​ത്തി കാ​മു​ക​നെ വി​ഷം കൊ​ടു​ത്ത് കൊ​ല്ലു​ന്നു…​പ്ര​ണ​യം പാ​ഠ്യ പ​ദ്ധ​തി​യി​ല്‍ പെ​ടു​ത്തേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു…

പ്ര​ണ​യം രാ​ഷ്ട്രീ​യ​മാ​ണ്…​അ​ത് കു​ട്ടി​ക​ള്‍ ശ​രി​യാ​യ രീ​തി​യി​ല്‍ പ​ഠി​ച്ചേ മ​തി​യാ​വു…​പ്ര​ണ​യ​മി​ല്ലാ​ത്ത​വ​ര്‍​ക്ക് ന​ല്ല അ​യ​ല്‍​പ​ക്ക​വും ന​ല്ല സ​മൂ​ഹ​വും ന​ല്ല കു​ടും​ബ​വും ന​ല്ല രാ​ഷ്ട്ര​വും ന​ല്ല ലോ​ക​വും ഉ​ണ്ടാ​ക്കാ​ന്‍ പ​റ്റി​ല്ല…

പ്ര​ണ​യ​ത്തെ പ​ഠി​ക്കു​മ്പോ​ള്‍ മാ​ത്ര​മേ നി​ങ്ങ​ള്‍ ആ​ധു​നി​ക മ​നു​ഷ്യ​നാ​വു​ന്നു​ള്ളു…​ശാ​സ്ത്ര​ത്തെ മ​ന​സ്സി​ലാ​ക്കാ​ന്‍ പോ​ലും പ്ര​ണ​യം അ​ത്യാ​വ​ശ്യ​മാ​ണ്…​ദൈ​വ​വും ദൈ​വ​വ​മി​ല്ലാ​യ​മ​യും പ്ര​ണ​യ​മാ​ണ്…

പ്ര​ണ​യ​മി​ല്ലാ​തെ മ​നു​ഷ്യ​ന്‍ എ​ന്ന ജ​ന്തു​വി​ന് ജീ​വി​ക്കാ​ന്‍ പ​റ്റി​ല്ലാ…​പ​ക്ഷെ പ്ര​ണ​യം സ്വ​കാ​ര്യ​സ്വ​ത്ത​വ​കാ​ശ​മ​ല്ലെ​ന്നും അ​ത് മ​നു​ഷ്യ​നെ മ​നു​ഷ്യ​നാ​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​മാ​ണെ​ന്നും അ​വ​ന്‍,അ​വ​ള്‍ പ​ഠി​ച്ചേ പ​റ്റു…​പ്ര​ണ​യം പ​ഠി​ക്കാ​ത്ത​വ​ന് പ്ര​ണ​യി​ക്കാ​ന്‍ അ​വ​കാ​ശ​മി​ല്ലാ എ​ന്നും അ​വ​ന്‍,അ​വ​ള്‍ പ​ഠി​ച്ചേ മ​തി​യാ​കു.

Related posts

Leave a Comment