പ്രിയപ്പെട്ട നാലാം തൂണുകളെ നിങ്ങളെ ഞാനും വിമര്‍ശിക്കാറുണ്ട്…ഇനിയും അതുണ്ടാവും…എത്രയൊക്കെ വിമര്‍ശിച്ചാലും നിങ്ങളാണ് പ്രത്യേകിച്ചും കേരളത്തില്‍ മനുഷ്യാവകാശവും ജനാധിപത്യവും നിലനിര്‍ത്തുന്നത്…
അല്ലെങ്കില്‍ ജനങ്ങളെ ഓര്‍മപ്പെടുത്തുന്നത് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്…ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്..
നിങ്ങളോട് അവര്‍ പൊതുയിടത്തില്‍വച്ച് കൂള്‍ ആവാന്‍ പറയുന്നുണ്ടെങ്കില്‍… നിങ്ങളോട് കടക്ക് പുറത്ത് എന്ന് പറയുന്നുണ്ടെങ്കില്‍…
നിങ്ങളെ അവര്‍ ഭയപ്പെടുന്നുണ്ട് എന്ന് ഉറപ്പാണ്..നിങ്ങള്‍ വിജയിച്ചിരിക്കുന്നു എന്ന് ഉറപ്പാണ്…ചോദ്യങ്ങളുടെ ചൂണ്ടുവിരലുമായി നിര്‍ഭയം മുന്നോട്ട് പോവുക…നാലാം തൂണിന്റെ നന്മകളും പൊതു സമൂഹം തിരിച്ചറിയട്ടെ.. മാധ്യമ സലാം – ഹരീഷ് പേരടി