നല്ല ടീച്ചര്മാര് പോകുമ്പോള്‍ കുട്ടികള്‍ക്ക് സങ്കടമുണ്ടാവുന്നത് സാധാരണയാണ്.
പിന്നെ പുതിയ ടീച്ചര്മാര് വന്ന് ആദ്യത്തേക്കാള്‍ നന്നായി പഠിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ കുട്ടികള്‍ക്ക് അവരും പ്രിയപ്പെട്ടവരായിമാറും.
ക്രമേണ നമുക്ക് മനസിലാകും പഠനത്തില്‍ ടീച്ചര്‍മാരേക്കാള്‍ പ്രാധാന്യം പഠിക്കുന്ന വിഷയത്തിനാണെന്ന്.
ടീച്ചര്മാര് എത്ര വിദ്യാലയങ്ങളെ കണ്ടതാ… വിദ്യാലയങ്ങള്‍ എത്ര ടീച്ചര്‍മാരെ കണ്ടതാ… യാത്ര പറഞ്ഞ് പോകുന്ന എല്ലാ അധ്യാപികാ അധ്യാപകന്മാര്ക്കും സ്നേഹം കലര്‍ന്ന യാത്രമൊഴി.
വരാനിരിക്കുന്ന എല്ലാ അധ്യാപികാ അധ്യാപകന്മാര്ക്കും ഉത്തരവാദിത്വം കലര്‍ന്ന സ്വാഗതം. രണ്ടാം പിണറായി സര്‍ക്കാറിന് അഭിവാദ്യങ്ങള്‍.
-ഹരീഷ് പേരടി