ഇളയ ദളപതി വിജയ് സൂപ്പര്‍താരമാണെങ്കിലും സൂപ്പര്‍ നടനല്ലെന്ന് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ നടന്‍ സിദ്ദിഖ് പറഞ്ഞിരുന്നു. എന്നാല്‍ സിദ്ദിഖിന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ‘മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍സ്റ്റാറുകളും സൂപ്പര്‍ നടന്മാരുമാണ്. എന്നാല്‍ തമിഴ് നടന്‍ വിജയ് സൂപ്പര്‍ സ്റ്റാറാണെങ്കിലും സൂപ്പര്‍ നടനാണെന്ന് പറയാന്‍ കഴിയില്ല..’എന്നായിരുന്നു സിദ്ദിഖിന്റെ പരാമര്‍ശം.
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആരാധകര്‍ നിറഞ്ഞ കൈയ്യടികളോടെയാണ്. എന്നാല്‍ സിദ്ദിഖിന് ഒരു മറുപടിയുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് ഹരീഷ് സിദ്ദിഖിന്റെ പരാമര്‍ശത്തോട് വിയോജിപ്പ് അറിയിച്ചത്. വിജയ് സൂപ്പര്‍ നടനുമാണ്, സൂപ്പര്‍ താരവുമാണ്, സഹജീവികളോട് കരുണയുള്ള ജീവിക്കുന്ന കാലത്തോട് കൃത്യമായ നിലപാടുള്ള സൂപ്പര്‍ മനുഷ്യനുമാണ് ഹരീഷ് പേരടി പറയുന്നു.
അദ്ദേഹം എഴുതിയ കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെയാണ്. ‘ഒരുപാട് കാലം കപ്പയും ചോറും മാത്രം കഴിച്ച് ശീലിച്ചവര്‍ ഇഡലിയും സാമ്പാറും, ബിരിയാണിയും ഒക്കെ സൂപ്പര്‍ ഭക്ഷണങ്ങളാണ് പക്ഷെ നല്ല ഭക്ഷണങ്ങളല്ലാ എന്ന് പറയുന്നത് ഭക്ഷണങ്ങളുടെ പ്രശനമല്ലാ.. അവനവന്റെ ആസ്വാദനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്… സ്വന്തം അനുഭവത്തില്‍ പറയട്ടെ ഈ മനുഷ്യന്‍… സൂപ്പര്‍ നടനുമാണ്, സൂപ്പര്‍ താരവുമാണ്, സഹജീവികളോട് കരുണയുള്ള ജീവിക്കുന്ന കാലത്തോട് കൃത്യമായ നിലപാടുള്ള സൂപ്പര്‍ മനുഷ്യനുമാണ്.’ തമിഴ് സിനിമയിലും സജീവമായ ഹരീഷ് വിജയ്യുടെ വില്ലനായി മെര്‍സല്‍ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. അന്നേ അദ്ദേഹം വിജയ്യുടെ എളിമയെക്കുറിച്ചും വിനയത്തെക്കുറിച്ചും തുറന്നു പറഞ്ഞിരുന്നു. കേരളത്തിലെ വിജയ്് ആരാധകരും സിദ്ദിഖിന്റെ പ്രസ്താവനയെ വിമര്‍ശിച്ചു രംഗത്ത് വരുന്നുണ്ട്.