കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ പ്രളയ ദുരിതാശ്വാസത്തിന് പണം സ്വരൂപിക്കുന്നതിനായി നടത്തിയ സംഗീത നിശയെക്കുറിച്ചുള്ള വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുമ്പോള്‍ ആരോപണ വിധേയനായ ആഷിക്ക് അബുവിനെ ന്യായീകരിച്ച് നടന്‍ ഹരീഷ് പേരടി രംഗത്ത്.
സമൂഹ മാധ്യമങ്ങളിലടക്കം കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ക്കെതിരെ ആക്ഷേപം ഉയര്‍ന്നതോടെ 6,22,000രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതിന്റെ രേഖ സംവിധായകന്‍ ആഷിഖ് അബു പുറത്തുവിട്ടിരുന്നു. എന്നാല്‍,? ചെക്കില്‍ രേഖപ്പെടുത്തിയിരിക്കുന്ന തീയതി ആഷിക്ക് അബുവിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഇതോടെ നിരവധി ആളുകളാണ് ആഷിക്ക് അബുവിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയത്.
എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ ആഷിക്ക് അബുവിനെ ന്യായീകരിച്ച് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ആഷിക്ക് ആരുടെയും പോക്കറ്റില്‍ നിന്ന് കൈയ്യിട്ട് വാരുന്ന ആളല്ലെന്നും മറിച്ച് പണത്തിന്റെ കാര്യത്തില്‍ കൃത്യതയും സത്യസന്ധതയും വെച്ചു പുലര്‍ത്തുന്ന ആളാണെന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു…
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…
‘ചെക്കിന്റെ ഡേറ്റ് ഇത്രയും നീണ്ടുപോകാനുള്ള കാരണം സൗഹൃദങ്ങളില്‍ കടന്നുകൂടിയ ഏതെങ്കിലും വൈറസ് ആകാനെ സാദ്ധ്യതയുള്ളു..ആരോപണങ്ങള്‍ ഉന്നയിച്ചവരോട് നിയമ നടപടികളുമായി മുന്നോട്ട് പോവാന്‍ അവര്‍ തന്നെ ആവിശ്യപ്പെട്ടത് അവരുടെ സുതാര്യതയുടെ ഏറ്റവും വലിയ തെളിവാണെന്ന് ഞാന്‍ വിശ്വസിക്കുന്നു’അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഗ്യാംഗ്സ്റ്റര്‍ എന്ന ഒരു സിനിമയിലാണ് ഞാന്‍ ആഷിക്കിന്റെ കൂടെ വര്‍ക്ക് ചെയ്തത്…
ഞാന്‍ അറിയുന്ന ആഷിക്ക് ആരുടെയും പോക്കറ്റില്‍ നിന്ന് കൈയ്യിട്ട് വാരുന്ന ആളല്ല…മറിച്ച് പണത്തിന്റെ കാര്യത്തില്‍ കൃത്യതയും സത്യസന്ധതയും വെച്ചു പുലര്‍ത്തുന്ന ആളാണെന്ന് അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്ത ഏല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്…പക്ഷെ ചെക്കിന്റെ ഡേറ്റ് ഇത്രയും നീണ്ടുപോകാനുള്ള കാരണം സൗഹൃദങ്ങളില്‍ കടന്നുകുടിയ ഏതെങ്കിലും വൈറസ് ആകാനെ സാദ്ധ്യതയുള്ളു…
ആരോപണങ്ങള്‍ ഉന്നയിച്ചവരോട് നിയമ നടപടികളുമായി മുന്നോട്ട് പോവാന്‍ അവര്‍ തന്നെ ആവിശ്യപ്പെട്ടത് അവരുടെ സുതാര്യതയുടെ ഏറ്റവും വലിയ തെളിവാണെന്ന് ഞാന്‍ വിശ്വസിക്കുന്നു…പിന്നെ ആഷിക്കിനെയും കൊണ്ടേപോകുള്ളൂ എന്ന് ആരെങ്കിലും തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ അതൊക്കെ വെറുതെ …ചുമ്മാ…