ദിലീപിന്റെ കാരവാനിലിരുന്ന് കഴിക്കാന്‍ സ്വാതന്ത്രമുണ്ടായിട്ടും ക്യൂ നിന്ന് ഭക്ഷണം വാങ്ങി കഴിച്ച, പരന്ന വായനയുള്ള, മനുഷ്യത്വമുള്ള, നാടോടിയായ നടന്‍! പ്രണവ് മോഹന്‍ലാലിനെക്കുറിച്ച് നടന്‍ ഹരീഷ് പേരടി

അഭിനയകലയുടെ നിര്‍വചനം എന്ന് വിശേഷിപ്പിക്കാവുന്ന മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിന്റൈ നാകനായുള്ള അരങ്ങേറ്റത്തിന് കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുകയാണ് മലയാള സിനിമാസ്വാദകര്‍ ഒന്നടങ്കം. മോഹന്‍ലാലിന്റെ പേരിന് ഒരിക്കലും കുറവു വരുത്തുകയില്ല പ്രണവ് എന്ന് പ്രണവിനോട് അടുത്തിടപഴകയ പലരും വെളിപ്പെടുത്തുകയുമുണ്ടായി. പലര്‍ക്കും പ്രണവിനെക്കുറിച്ച് പറഞ്ഞ് തുടങ്ങിയാല്‍ നിര്‍ത്താന്‍ സാധിക്കുന്നില്ല. പ്രണവ് നായകനാവുന്ന ആദിയുടെ റിലീസ് അടുത്തിരിക്കെ പ്രണവിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. എന്നാല്‍ ഒരു വ്യത്യാസമുണ്ട്. അദ്ദേഹത്തിന് പറയാനുള്ളത് പ്രണവ് എന്ന അഭിനേതാവിനെക്കുറിച്ചല്ല. മറിച്ച് പ്രണവ് എന്ന സഹസംവിധായകനെക്കുറിച്ചാണ്. താരപുത്രനെക്കുറിച്ച് ഹരീഷ് പേരടി പറയുന്നതിങ്ങനെ…

എല്ലാവരും സ്‌നേഹത്തോടെ അപ്പു എന്ന് വിളിക്കുന്ന പ്രണവ്… അപ്പുവിനെ പരിചയപ്പെടുന്നത് ലൈഫ് ഓഫ് ജോസൂട്ടിയുടെ സെറ്റില്‍ വെച്ചാണ്… ജോസൂട്ടിയുടെ സ്‌ക്രപ്റ്റിനേക്കാളും എന്റെ കഥാപാത്രത്തെക്കാളും ജിത്തു ജോസഫ് എന്ന സംവിധായക പ്രതിഭയുടെ കൂടെ ആദ്യം അഭിനയിക്കുന്നു എന്ന ഉത്തരവാദിത്വത്തെക്കാളും ദിലീപ് എന്ന സൂപ്പര്‍ താരത്തിന്റെ കൂടെ നില്‍ക്കുന്നു എന്ന ആവേശത്തെക്കാളും എന്നെ അന്ന് അത്ഭുതപ്പെടുത്തിയത് അപ്പു എന്ന ഈ ചെറുപ്പക്കാരനായിരുന്നു… ഒരു സഹ സംവിധായകന്റെ പൂര്‍ണ്ണ ഉത്തരവാദിത്വത്തൊടെ അതിലെ നടി നടന്‍മാരൂടെ ആവിശ്യത്തിനായി അവരുടെ പിന്നാലെ ഓടി നടക്കുന്നു… ദിലീപിന്റെ കാരവാനില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിട്ടും യൂണിറ്റ് അംഗങ്ങളുടെ കൂടെ ക്യൂ നിന്ന് ഭക്ഷണം കഴിക്കുന്നു… മറ്റ് സഹസംവിധായകരുടെ കൂടെ സാധാരണ ലോഡ്ജ് മുറിയില്‍ ഷെയര്‍ ചെയത് താമസിക്കുന്നു… പരന്ന വായനയുള്ള മനുഷ്യത്വമുള്ള നാടോടിയായ നടന്‍… അപ്പുവിനെ പോലെ ഒരു മകന്റെ അച്ഛനായത് മഹാ നടനായ ലാലേട്ടന്റെ മഹാഭാഗ്യം… ആദിക്കും അപ്പുവിനും വിജയാശംസകള്‍…

Related posts