അഭിനയത്തിന്റെ കാര്യത്തില്‍ പകരം വയ്ക്കാനില്ലാത്ത നടീനടന്മാരാണ് പാര്‍വതിയും വിനായകനും. എന്നിട്ടും എന്തുകൊണ്ട് ഇവര്‍ നായികാനായകന്മാരായി എത്തുന്നില്ല എന്ന ചോദ്യവുമായി നടന്‍ ഹരീഷ് പേരടി. ഇതിന് കാരണം മലയാളികളുടെ സവര്‍ണ കള്ളത്തരമാണെന്നാണ് പേരടി പറയുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. പാര്‍വതിക്ക് എപ്പോഴും ഫഹദ് ഫാസിലും പൃഥിരാജും ആസിഫ് അലിയും കുഞ്ചാക്കോ ബോബനും നായകന്‍മാരാവാനാണ് യോഗം. വിനായകന്‍ നായകനാണെങ്കില്‍ മിക്കവാറും നായിക പുതുമുഖങ്ങളായിരിക്കും. നമ്മുടെ പൊതുബോധം അത്രയും ചീഞ്ഞളിഞ്ഞതാണെന്നും പേരടി ആക്ഷേപിക്കുന്നു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…
പാര്‍വതിയും വിനായകനും നല്ല നടി നടന്‍മാരാണെന്ന് തെളിയിച്ച് കഴിഞ്ഞിട്ട് കുറച്ച് കാലമായി. എന്നിട്ടും ഇവര്‍ രണ്ടു പേരും നായിക നായകന്‍മാരായി ഒരു സിനിമ മലയാളത്തില്‍ ഉണ്ടാവാത്തത് എന്തുകൊണ്ടാണ്..? ഇതാണ് നമ്മള്‍ മലയാളികളുടെ കള്ളത്തരം. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ സവര്‍ണ കള്ളത്തരം.
പാര്‍വതിക്ക് എപ്പോഴും ഫഹദ് ഫാസിലും പൃഥിരാജും ആസിഫ് അലിയും കുഞ്ചാക്കോ ബോബനും നായകന്‍മാരാവാനാണ് യോഗം… വിനായകന്‍ നായകനാണെങ്കില്‍ മിക്കവാറും നായിക പുതുമുഖങ്ങളായിരിക്കും. കഥാപാത്രം തേച്ച കാമുകി, അസംതൃപ്തയായ ഭാര്യ. ഈ പോസ്റ്റ് വായിച്ച ഒരുത്തന്‍ വാശിക്ക് ഇവരെ വെച്ച് ഒരു സിനിമയെങ്കിലും ഉണ്ടാക്ക്… അത് എത്ര വിജയിച്ചാലും ഒരു സിനിമ മാത്രമായിരിക്കും… അത് പിന്നിട് ആവര്‍ത്തിക്കില്ല… അത്രയും ചീഞ്ഞളിഞ്ഞതാണ് നമ്മുടെ പൊതുബോധം.