ഒരു പാവപ്പെട്ട പെണ്‍കുട്ടിയെ വധുവാക്കണമെന്ന ഹരീഷിന്റെ ആഗ്രഹം പൂവണിഞ്ഞു! ജനസേവ ശിശുഭവനില്‍ വീണ്ടും വിവാഹാഘോഷം

ആ​ലു​വ: ജ​ന​സേ​വ ശി​ശു​ഭ​വ​നി​ലെ ചി​ന്നു എ​ന്ന അ​ന്തേ​വാ​സി കൂ​ടി മം​ഗ​ല്യ​വ​തി​യാ​യി. പാ​ലാ​രി​വ​ട്ടം ‌രാ​ജ​രാ​ജേ​ശ്വ​രി ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ ന​ട​ന്ന വി​വാ​ഹ​ച​ട​ങ്ങി​ൽ ചെ​യ​ർ​മാ​ൻ ജോ​സ് മാ​വേ​ലി, വ​ര​നാ​യ ഹ​രീ​ഷ് ബേ​ബി​ക്കു ചി​ന്നു​വി​നെ കൈ​പി​ടി​ച്ചു കൊ​ടു​ത്തു. ജ​ന​സേ​വ ശി​ശു​ഭ​വ​നി​ലെ അം​ഗ​ങ്ങ​ളും വ​ര​ന്‍റെ ബ​ന്ധു​മി​ത്രാ​ദി​ക​ളു​മ​ട​ക്കം അ​ഞ്ഞൂ​റോ​ളം പേ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. കൈ​താ​രം വൈ​ലോ​പ്പ​ള്ളി ബേ​ബി-​ബീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണു ഹ​രീ​ഷ് ബേ​ബി.

ഒ​രു പാ​വ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ വ​ധു​വാ​ക്ക​ണ​മെ​ന്ന ഹ​രീ​ഷി​ന്‍റെ ആ​ഗ്ര​ഹ​മാ​ണു വി​വാ​ഹ​ത്തി​ലൂ​ടെ പൂ​വ​ണി​ഞ്ഞ​ത്. ഇ​ട​പ്പ​ള്ളി​യി​ലു​ള്ള ഒ​രു ഷെ​യ​ർ മാ​ർ​ക്ക​റ്റിം​ഗ് സ്ഥാ​പ​ന​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഹ​രീ​ഷ്. 2007 സെ​പ്റ്റം​ബ​റി​ൽ ചി​ന്നു​വി​ന്‍റെ പി​താ​വ് സ​ന്തോ​ഷ് ഡ​ൽ​ഹി​യി​ൽ ജോ​ലി ചെ​യ്യ​വെ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.

ഇ​തോ​ടെ ചി​ന്നു​വി​ന്‍റെ കു​ടും​ബ​ം വ​ഴി​മു​ട്ടിയ അവസ്ഥയിലായി. അ​മ്മ മാ​യ 2015ലാ​ണു ചി​ന്നു​വി​നെ ജ​ന​സേ​വ ശി​ശു​ഭ​വ​നി​ൽ എ​ത്തി​ച്ച​ത്. ഇ​ള​യ​മ​ക​നാ​യ സൂ​ര​ജി​നെ ആ​റ​ൻ​മു​ള ശ​ബ​രീ​ബാ​ലാ​ശ്ര​മ​ത്തി​ലാ​ണ് ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. ചി​ന്നു ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ക​ഴി​ഞ്ഞു ത​യ്യ​ൽ​ജോ​ലി പ​രി​ശീ​ലി​ച്ചു​വ​രി​കെ​യാ​ണു യാ​ദൃ​ശ്ചി​ക​മാ​യി മം​ഗ​ല്യ​ഭാ​ഗ്യം കൈ​വ​ന്ന​ത്.

Related posts