കൽപ്പറ്റ: കുടുംബ പ്രാരാബ്ധധവും പഠിക്കാനുള്ള മടിയും കൊണ്ട് എട്ടാം ക്ലാസ്സിൽ പഠനം നിർത്തിയ മലപ്പുറം തിരൂർ സ്വദേശി ഹാരിസ് ബാബു ഇന്ന് കോടിപതി. പതിനാറാം വയസ്സിൽ പക്ഷികളുെടെയും മത്സ്യങ്ങളുടെയും മൃഗങ്ങളുെടെയും പിന്നാലെ കൂടിയ ഹാരിസ് ബാബു ജന്തു ജീവജാലങ്ങളുടെ കേരളത്തിലെ അറിയ പെടുന്ന സംരക്ഷകനും പരിശീലകനുമാണ്.
ഹൈസ്കൂളിൽ പഠിക്കുന്ന കാലത്താണ് ഹാരിസ് ബാബു പുസ്തകമുേപേക്ഷിച്ച് മീനുകളെയും പട്ടികളെയും പൂച്ച കെളെയുെമെല്ലാം തേടി യാത്ര തുടങ്ങിയത്. ഇപ്പോൾ 20 തരം പൂച്ചകൾ, 15 ഇനം പട്ടികൾ, നൂറിലധികം മത്സ്യങ്ങൾ, വിദേശ ഇനങ്ങൾ ഉൾപ്പടെ അമ്പതിൽ പരം തരം പക്ഷികൾ , അമ്പതിലധികം ഇനം കോഴികൾ, പതിനഞ്ച് തരം മുയലുകൾ, ഒട്ടകം, കുതിര തുടങ്ങി , മനുഷ്യർക്ക് ഇണങ്ങുന്നതും വീടുകളിൽ വളർത്താവുന്നതുമായ എല്ലാ തരം വളർത്തു പക്ഷികളും മൃഗങ്ങളും മീനുകകളും ഹാരിസ് ബാബുവിന്റെ ശേഖരത്തിലുണ്ട്.
ആമസോണ്‍ നദിയിലെ ആരോപൈമ എന്ന മത്സ്യത്തിന് ഒരു ലക്ഷം രൂപ വിലയുണ്ട്. ചൈനക്കാരുടെ ദൈവമത്സ്യമായി അറിയപ്പെടുന്ന അരോണക്കും ഏകദേശം ഒരു ലക്ഷത്തോളം വിലവരും. ഇങ്ങനെ ലോകത്തിലെ തന്നെ വിലകൂടിയ ഒട്ടേറെ ഇനം മത്സ്യങ്ങളും തായ് ലൻഡ് മെക്കാവോ ഫാന്‍സി കോഴികള്‍, പെസന്റ്, വിദേശയിനം പൂച്ചകള്‍ തുടങ്ങി വന്‍ വിലയുള്ള വളര്‍ത്തുപക്ഷികളേയും മൃഗങ്ങളേയുമാണ് ഇതിനോടകം ഹാരിസ് ബാബു സ്വന്തമാക്കി വളര്‍ത്തുന്നതും വില്‍പ്പന നടത്തുന്നതും. ഫാം നടത്തിയിരുന്ന പിതാവിന്റെ പാത പിന്തുടര്ന്നാണ് ഹാരിസ് ബാബുവും ഈ വഴിയിലെത്തിയത്.
പതിനാറാം വയസ്സില്‍ ഒരു ലക്ഷം രൂപ വായ്പയെടുത്താണ് വളര്‍ത്തുമൃഗങ്ങള്‍ക്കുവേണ്ടിയുള്ള സംരംഭം ആരംഭിച്ചത്. ഇന്ന് ഒരു കോടിയിലധികം രൂപയാണ് ഹാരിസ് ബാബുവിന്റെ ആസ്തി. എല്ലാം പക്ഷികളും മൃഗങ്ങളും മത്സ്യങ്ങളുമാണെന്നുമാത്രം.
ശരാശരി ജീവിക്കുവാനുള്ള വരുമാനം ഇതില്‍നിന്ന് തനിക്ക് ലഭിക്കുന്നുണ്ടെന്ന് ഹാരിസ് ബാബു പറഞ്ഞു. കേരളത്തില്‍ നടക്കുന്ന പ്രദര്‍ശന മേളകളാണ് ഹാരിസ് ബാബുവിന്റെ പ്രധാന വരുമാനം. വയനാട്ടിലെ കല്‍പ്പറ്റയില്‍ നടക്കുന്ന കല്‍പ്പറ്റ മഹോത്സവത്തിലും ഹാരിസ് ബാബുവിന്റെ ശേഖരണത്തില്‍ നിന്നുള്ളവയാണ് പ്രദര്‍ശനത്തിന്റെ മുഖ്യ ആകര്‍ഷണം.
ഇവയെ പരിചരിക്കലാണ് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമെന്നും, കുട്ടികളെ നോക്കുന്നതിനേക്കാള്‍ ശ്രദ്ധ വേണ്ടതാണ് പക്ഷികളുടെയും മൃഗങ്ങളുടെയും മത്സ്യത്തിന്റെയും പരിപാലനമെന്നും സ്നേഹം നല്കിയാല് തിരിച്ച് ആവോളം സ്നേഹം നല്കുന്നവയാണ് ഇവയെന്നും ഹാരിസ് ബാബു പറയുന്നു.