‘ഒ​രു മു​ദ്രാ​വാ​ക്യ​ക്ക​വി​ത’ കൃ​ഷ്ണ​കു​മാ​റി​നെ​തി​രേ മാ​ത്ര​മ​ല്ല, എ​നി​ക്കും എ​തി​രേ​യെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്: സ്വ​യം വി​മ​ർ​ശ​ന​ത്തോ​ളം വ​ലു​ത് വേ​റൊ​ന്നു​മി​ല്ലെന്ന് ഹരീഷ് പേരടി

‘ഒ​രു മു​ദ്രാ​വാ​ക്യ​ക്ക​വി​ത’ കൃ​ഷ്ണ​കു​മാ​റി​നെ​തി​രേ മാ​ത്ര​മ​ല്ല, എ​നി​ക്കും എ​തി​രേ​യാ​ണ് എ​ന്ന ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ടി​ന്‍റെ വാ​ക്കു​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി. അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ദ്രാ​വാ​ക്യ​ത്തോ​ട് യോ​ജി​ക്കു​ന്നി​ല്ലെ​ങ്കി​ലും ഈ ​വി​ശ​ദീ​ക​ര​ണ​ത്തോ​ട് പൂ​ർ​ണ​മാ​യും യോ​ജി​ക്കു​ന്നു. സ്വ​യം വി​മ​ർ​ശ​ന​ത്തോ​ളം വ​ലു​ത് വേ​റൊ​ന്നു​മി​ല്ല എ​ന്ന് ഹ​രീ​ഷ് പേ​ര​ടി. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പറഞ്ഞിരി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം…

‘പ​ല പു​സ്ത​ക​ത്തി​ലും നി​ന്നെ ​കു​റി​ച്ചു​ള​ള പ​രാ​മാ​ർ​ത്ഥ​മേ ഞാ​ൻ തി​ര​ഞ്ഞു…​ഒ​രു പു​സ്തക​ത്തി​ലും നി​ന്‍റെ​യി ഗൂ​ഡ​മാം ചി​രി​യു​ടെ പൊ​രു​ൾ​മാ​ത്ര​മി​ല്ല’..​എ​ന്നെ​ഴു​തി​യ ബാ​ലേ​ട്ട​ന്‍റെ മു​ദ്രാ​വാ​ക്യ​ത്തോ​ട് യോ​ജി​ക്കു​ന്നി​ല്ലെ​ങ്കി​ലും ഈ ​വി​ശ​ദീക​ര​ണ​ത്തോ​ട് പൂ​ർ​ണ​മാ​യും യോ​ജി​ക്കു​ന്നു…​സ്വ​യം വി​മ​ർ​ശ​ന​ത്തോ​ളം വ​ലു​ത് വേ​റൊ​ന്നു​മി​ല്ല…​ബാ​ലേ​ട്ടാ സ്നേ​ഹ സ​ലാം..

ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ടിന്‍റെ വാക്കുകൾ… 

‘ഒ​രു മു​ദ്രാ​വാ​ക്യ​ക്ക​വി​ത’​യി​ൽ ഞാ​ൻ കൃ​ഷ്ണ​കു​മാ​റി​ന്‍റെ പേ​ര് എ​ന്തു​കൊ​ണ്ടു പ​രാ​മ​ർ​ശി​ച്ചി​ല്ല എ​ന്ന് പ​ല​രും ചോ​ദി​ച്ചു. ആ ​ക​വി​ത കൃ​ഷ്ണ​കു​മാ​റി​നെ​തി​രേ മാ​ത്ര​മ​ല്ല. എ​നി​ക്കെ​തി​രേ ​കൂ​ടി​യാ​ണ്. ചെ​റു​പ്പ​കാ​ല​ത്ത് കൃ​ഷ്ണ​കു​മാ​റി​ന്‍റെ മ​നോ​ഭാ​വ​ത്തോ​ടെ​യാ​ണ് ഞാ​നും അ​ത്ത​രം രം​ഗ​ങ്ങ​ൾ ക​ണ്ടി​ട്ടു​ള്ള​ത്.

പ​ര​മ​ ദ​രി​ദ്ര​രാ​യ മ​നു​ഷ്യ​ർ എ​ന്‍റെ കു​ട്ടി​ക്കാ​ല​ത്തു​ണ്ടാ​യി​രു​ന്നു. അ​വ​ർ മ​ണ്ണി​ലെ കു​ഴി​യി​ൽ ഇ​ല​വെ​ച്ച് ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ൾ കു​ഞ്ഞാ​മ​ൻ​സാ​ർ ആ​ത്മ​ക​ഥ​യി​ൽ പ​റ​ഞ്ഞ​തു​പോ​ലെ നാ​യ്ക്ക​ൾ​ക്കൊ​പ്പ​മാ​ണ് ഭൂ​വു​ട​മ​ക​ൾ അ​വ​രെ ക​ണ്ടി​രു​ന്ന​ത്.

അ​ധി​ക​മൊ​ന്നു​മി​ല്ലെ​ങ്കി​ലും കു​റ​ച്ചു കൃ​ഷി​യും ഭൂ​മി​യും ഉ​ണ്ടാ​യി​രു​ന്ന ഒ​രു വീ​ട്ടി​ൽ ജ​നി​ച്ച ഞാ​നും ആ ​മ​നോ​ഭാ​വ​ത്തി​ൽ പ​ങ്കു​പ​റ്റി​യി​ട്ടു​ണ്ടെ​ന്ന് വ​ലി​യ കു​റ്റ​ബോ​ധ​ത്തോ​ടെ പ​റ​യ​ട്ടെ. അ​ത് സാ​മൂ​ഹ്യ​മാ​യ വ​ലി​യൊ​രു കു​റ്റ​കൃ​ത്യ​മാ​യി​രു​ന്നു എ​ന്ന് അ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു.

കു​റ്റ​ക​ര​മാ​യ ആ ​മ​നോ​ഭാ​വ​ത്തി​ന്‍റെ പേ​രി​ൽ ഇ​ന്നു ഞാ​ൻ സ​മൂ​ഹ​ത്തോ​ടു നി​രു​പാ​ധി​കം മാ​പ്പു​ചോ​ദി​ക്കു​ന്നു. രാ​ഷ്ട്രീ​യ​മാ​യി ശ​രി​യ​ല്ലാ​ത്ത​തും പ​ഴ​യ കാ​ല​ത്തി​ന്‍റെ അ​വ​ശി​ഷ്ട​വു​മാ​യ ഒ​രു​പാ​ടു പി​ഴ​ക​ൾ ഇ​ന്നും എ​ന്‍റെ മ​ന​സ്സി​ലും വാ​ക്കി​ലും എ​ഴു​ത്തി​ലും ഉ​ണ്ടാ​വും. അ​തി​ന്‍റെ പേ​രി​ൽ ഞാ​ൻ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്ക​പ്പെ​ടാ​റു​മു​ണ്ട്.

ആ ​വി​മ​ർ​ശ​ന​ങ്ങ​ൾ ഞാ​ൻ ശി​ര​സു കു​നി​ച്ച് സ്വീ​ക​രി​ച്ചു​പോ​രു​ന്നു. ക​ഴി​വു​പോ​ലെ സ്വ​യം തി​രു​ത്താ​ൻ ശ്ര​മി​ക്കു​ന്നു. അ​ത്ത​രം പി​ഴ​ക​ളു​ടെ പേ​രി​ൽ സ​മൂ​ഹ​ത്തോ​ടു നി​രു​പാ​ധി​കം മാ​പ്പു​ചോ​ദി​ക്കു​ന്നു. അ​തി​നാ​ൽ, ‘ഒ​രു മു​ദ്രാ​വാ​ക്യ​ക്ക​വി​ത’ കൃ​ഷ്ണ​കു​മാ​റി​നെ​തി​രേ മാ​ത്ര​മ​ല്ല, എ​നി​ക്കും എ​തി​രേ​യാ​ണ്. ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ട്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക. 

Related posts

Leave a Comment