ജീവിക്കാൻ പണം ഇല്ലാതെ വന്നപ്പോഴാണ് ബിരിയാണി എന്ന ചിത്രത്തിൽ അഭിനയിച്ചതെന്ന് നടി കനി കുസൃതി പറഞ്ഞത് വലിയ ചർച്ചകൾക്ക് വഴി തെളിയിച്ചിരുന്നു. ഇതിനു പിന്നാലെ താരത്തെ പിന്തുണച്ചും വിമർശിച്ചും നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടൻ ഹരീഷ് പേരടി കനിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സൈബറിടങ്ങളിൽ ചർച്ച ആകുന്നത്.
രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ജീവിക്കാൻ വേണ്ടി “ബിരിയാണി” എന്ന സിനിമ ചെയ്തു എന്ന കനിയുടെ പ്രസ്താവനയുടെ സത്യസന്ധതയെ നൂറല്ല നുറ്റിയൊന്നു ശതമാനവും ഉൾക്കൊള്ളുന്നു എന്ന് ഹരീഷ് പേരടി പറഞ്ഞു.
പക്ഷെ രാഷ്ട്രീയ അഭിപ്രായ വിത്യാസമുള്ള ബിരിയാണി എന്ന സിനിമയുടെ പേരിൽ നല്ല നടിക്കുള്ള സംസ്ഥാന അവാർഡ് ഏറ്റുവാങ്ങിയത് ഏത് രാഷ്ട്രീയത്തിന്റെ പേരിലായിരുന്നു എന്ന് അദ്ദേഹം ചോദിച്ചു.
കാനിലെ വെള്ളി വെളിച്ചത്തിൽ ഭ്രമിച്ച് സ്ഥിരബുദ്ധി നഷ്ടപ്പെട്ട് ബിരിയാണി എന്ന നല്ല സിനിമയേയും സംസ്ഥാന അവാർഡിനേയും കുപ്പതൊട്ടിയിൽ തള്ളിയതുപോലെയായി എന്ന് ഹരീഷ് ആരോപിച്ചു.
നീതി ബോധമുള്ള മനുഷ്യരും ഇന്ത്യൻ ഭരണഘടനയും അന്തസോടെ അഭിമാനത്തോടെ ഉപയോഗിക്കുന്ന വാക്കാണ് രാഷ്ട്രീയം. അല്ലാതെ രാഷ്ട്രിയം പണവും പ്രശ്സതിയും നിറക്കാനുള്ള ഒരു തണ്ണീർമത്തൻ സഞ്ചിയല്ല എന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് പേരടിയുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ജീവിക്കാൻ വേണ്ടി “ബിരിയാണി” എന്ന സിനിമ ചെയ്തു എന്ന കനിയുടെ പ്രസ്താവനയുടെ സത്യസന്ധതയെ നൂറല്ല നുറ്റിയൊന്നു ശതമാനവും ഉൾക്കൊള്ളുന്നു. പക്ഷെ രാഷ്ട്രീയ അഭിപ്രായ വിത്യാസമുള്ള ബിരിയാണി എന്ന സിനിമയുടെ പേരിൽ നല്ല നടിക്കുള്ള സംസ്ഥാന അവാർഡ് ഏറ്റുവാങ്ങിയത് ഏത് രാഷ്ട്രീയത്തിന്റെ പേരിലായിരുന്നു?
കടുത്ത രാഷ്ട്രിയമായ അഭിപ്രായ വിത്യാസമുള്ള ആ സിനിമയുടെ അവാർഡ് വേണ്ടന്ന് വെക്കലായിരുന്നു യഥാർത്ഥ രാഷ്ട്രീയം. അഥവാ രാഷ്ട്രീയ ബോധം. അതല്ല നല്ല നടിക്കുള്ള സംസ്ഥാന അവാർഡിന്റെ തുകയാണ് കനിയെ ആകർഷിച്ചതെങ്കിൽ അത് തുറന്ന് പറയണമായിരുന്നു.
ഇതിപ്പോൾ കാനിലെ വെള്ളി വെളിച്ചത്തിൽ ഭ്രമിച്ച് സ്ഥിരബുദ്ധി നഷ്ടപ്പെട്ട് ബിരിയാണി എന്ന നല്ല സിനിമയേയും സംസ്ഥാന അവാർഡിനേയും കുപ്പതൊട്ടിയിൽ തള്ളിയതുപോലെയായി.
നീതി ബോധമുള്ള മനുഷ്യരും ഇന്ത്യൻ ഭരണഘടനയും അന്തസോടെ അഭിമാനത്തോടെ ഉപയോഗിക്കുന്ന വാക്കാണ് രാഷ്ട്രീയം. അല്ലാതെ രാഷ്ട്രിയം പണവും പ്രശ്സതിയും നിറക്കാനുള്ള ഒരു തണ്ണീർമത്തൻ സഞ്ചിയല്ല. ആശംസകൾ.