മ്യൂണിക്: ഹാരി കെയ്ന്റെ ഇരട്ടഗോൾ മികവിൽ ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ ബയേണ്‍ മ്യൂണിക് 4-1ന് എഫ്സി ഹൈഡൻഹൈമിനെ തോൽപ്പിച്ചു.
ബയേണിനായി ഇംഗ്ലീഷ് നായകൻ ബുണ്ടസ് ലിഗയിലും ചാന്പ്യൻസ് ലീഗിലുമായി 15 കളിയിൽ 21 ഗോൾ നേടി. ബുണ്ടസ് ലിഗ ചരിത്രത്തിൽ ആദ്യ 11 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാനെന്ന റിക്കാർഡ് ഇതോടെ കെയ്നിനു സ്വന്തം. ലീഗിൽ 29 പോയിന്റുമായി ബയേണ്‍ ഒന്നാം സ്ഥാനത്താണ്.