കുമരകം: മതൃശൂരിൽ നിന്നും കോട്ടയത്തെത്തി മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പു നടത്താൻ ശ്രമം. യുവാവ് കുമരകം പോലീസ് പിടിയിൽ.
കുമരകം കവണാറ്റിൻകര ബാങ്ക് പടി ഭാഗത്ത് എട്ടോന്നിൽ ഫൈനാൻസ് എന്ന സ്വർണപ്പണയ സ്ഥാപനത്തിലാണ് മുക്കുപണ്ടം പണയം വയ്ക്കാൻ വന്ന തൃശൂർ ചാവക്കാട് ഉഴവൂർ പറന്പ് വീട്ടിൽ മുരളീധരൻ മകൻ ഹരിവിഷ്ണു (24) നെ കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ഒരാഴ്ചയായി കോട്ടയത്ത് ലോഡ്ജിൽ താമസിച്ചു വരികയായിരുന്നു. സ്വർണം എന്ന വ്യാജേന മുക്കുപണ്ടം നൽകി 50,000 രൂപ ആവശ്യപ്പെട്ടതിനെത്തുടർന്ന് കടയുടമയ്ക്ക് സംശയം തോന്നി പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് ജില്ലാ പോലിസ് ചീഫ് കെ. കാർത്തിക്കിന്റെ നിർദേശപ്രകാരം കുമരകം എസ്എച്ച്ഒ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.