ഇന്ത്യൻ സൂപ്പർ ലീഗിൽ, കേരള ബ്ലാസ്റ്റേഴ്സിന്റെ തീം സോംഗ് തയ്യാറാക്കിയതിലൂടെ ശ്രദ്ധേയമായ കൊച്ചി ഷീ മീഡിയാസ് ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് ഞാവൽപ്പഴം. കെ. കെ. ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ആദ്യ അനൗണ്‍സ്മെന്റ് എറണാകുളം പ്രസ്ക്ലബ്ബിൽ നടന്നു.’
രചന – ഷാൻ കീച്ചേരി, ക്ാമറ – ഷെട്ടി മണി, ഗാനരചന, സംഗീതം – ശരത് മോഹൻ, കൊ-പ്രൊഡ്യൂസർ – രഞ്ജിത്ത് ചെറുമഠം, എഡിറ്റർ – പീറ്റർ സാജൻ, പശ്ചാത്തല സംഗീതം – പ്രശാന്ത് നിട്ടൂർ, നൃത്തം – ഷാജേഷ് പള്ളുരുത്തി, മേക്കപ്പ് – റോയി പെല്ലിശ്ശേരി, പ്രൊഡക്ഷൻ കണ്ട്രോളർ – ഷാജി പട്ടിക്കര, സഹസംവിധാനം – ബോബൻ ഗോവിന്ദൻ, അനൂപ് മാധവ്, രാജേഷ് കുറുമാലി, പി.ആർ.ഒ. – അയ്മനം സാജൻ, ഡിസൈൻ – അവിനാഷ് ഐക്കണോഗ്രാഫിക്സ്, ക്യാമറ അസിസ്റ്റന്റ് – ഷിബി ഒ.റ്റി., നിഗീഷ് കുറ്റിപ്പുറം.
കുട്ടികൾ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ, ഷാർഫിൻ സെബാസ്റ്റ്യൻ, ഹെയിൽന എൽസ്, ആത്മീക മനീക്, നന്ദന ഉമേഷ് എന്നിവരോടൊപ്പം പ്രമുഖ താരങ്ങളും വേഷമിടുന്നു. ജൂണ്‍ 15-ന് പൂജ നടക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം എറണാകുളം, വെള്ളൂർ എന്നിവിടങ്ങളിലായി ആരംഭിക്കും.
-അയ്മനം സാജൻ