കണ്ണൂർ: സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസൻ വധക്കേസ് പ്രതിയായ നിജിൽദാസിനെ തന്റെ വീട്ടിൽ ഒളിവിൽ താമസിപ്പിച്ചെന്ന കേസിൽ പ്രതിയായ അധ്യാപിക രാജിവച്ചു. തലശേരി അമൃത വിദ്യാലയത്തിലെ അധ്യാപിക രേഷ്മയാണു ജോലി രാജിവച്ചത്.
രേഷ്മയുടെ അറസ്റ്റ് സ്കൂളിന് അവമതിപ്പ് ഉണ്ടാക്കിയെന്നു സ്കൂൾ അധികൃതർ കണ്ടെത്തുകയും തുടർനടപടികൾ സ്വീകരിക്കാൻ തീരുമാനിക്കുകയും ചെയ്തിരിക്കെയാണ് രേഷ്മ രാജിക്കത്ത് നൽകിയത്.
തനിക്കെതിരേ അശ്ലീല പ്രയോഗം നടത്തിയതിന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജനെതിരേയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തിയതിനു കാരായി രാജനെതിരേയും രേഷ്മ മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു.