കൊ​ല​പാ​ത​ക​ത്തി​ന് അ​ര​മ​ണി​ക്കൂ​ര്‍ മു​ന്‍​പ് ലി​ജേ​ഷ് സു​രേ​ഷി​നെ വി​ളി​ച്ചി​രു​ന്നു! ഹ​രി​ദാ​സി​നെ വ​ധി​ക്കാ​ൻ നേ​ര​ത്തെ​യും പ​ദ്ധ​തി​യി​ട്ടു; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പ്ര​തി​ക​ൾ

ക​ണ്ണൂ​ർ: ത​ല​ശേ​രി​യി​ല്‍ കൊ​ല്ല​പ്പെ​ട്ട സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ ഹ​രി​ദാ​സി​നെ വ​ധി​ക്കാ​ന്‍ പ്ര​തി​ക​ള്‍ നേ​ര​ത്തെ​യും പ​ദ്ധ​തി​യി​ട്ടി​രു​ന്നു​വെ​ന്ന് പോ​ലീ​സ്.

ഈ ​മാ​സം 14ന് ​കൊ​ല​പാ​ത​കം ന​ട​ത്താ​നാ​ണ് പ​ദ്ധ​തി​യി​ട്ട​തെ​ന്ന് പ്ര​തി​ക​ള്‍ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

കോ​ട​തി​യി​ല്‍ ന​ല്‍​കി​യ റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ല്‍ പോ​ലീ​സ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

നി​ല​വി​ല്‍ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള നി​ജി​ല്‍ ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ പ​ദ്ധ​തി​യി​ട്ട​ത്.

അ​തേ​സ​മ​യം, കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണ​വം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സി​പി​ഒ സു​രേ​ഷി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും.

കേ​സി​ലെ പ്ര​തി​യാ​യ ലി​ജേ​ഷി​ന്‍റെ അ​ടു​ത്ത ബ​ന്ധു​വാ​ണ് സു​രേ​ഷ്. ഇ​യാ​ളെ ഇ​ന്ന​ലെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു.

കൊ​ല​പാ​ത​ക​ത്തി​ന് അ​ര​മ​ണി​ക്കൂ​ര്‍ മു​ന്‍​പ് ലി​ജേ​ഷ് സു​രേ​ഷി​നെ വി​ളി​ച്ചി​രു​ന്നു. രാ​ത്രി​യി​ല്‍ വാ​ട്‌​സ്ആ​പ്പ് കോ​ളി​ല്‍ ഇ​രു​വ​രും നാ​ല് മി​നി​ട്ട് സം​സാ​രി​ച്ചു.

കൊ​ല ന​ട​ന്ന​തി​ന്‍റെ പി​റ്റേ ദി​വ​സം രാ​വി​ലെ​യും ഇ​രു​വ​രും സം​സാ​രി​ച്ചു. നി​ല​വി​ല്‍ സു​രേ​ഷി​ന്‍റെ ഫോ​ണ്‍ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ്.

Related posts

Leave a Comment