അന്പലപ്പുഴ: മാങ്ങ പറിക്കുന്നതിനിടെ തോട്ടിയുടെ കൊളുത്ത് തലയിൽ വീണ് യുവാവ് മരിച്ചു. പുറക്കാട് പഞ്ചായത്ത് ഒന്നാം വാർഡ് പുത്തൻ പറന്പിൽ ഉദയഭാനു -ലിസി ദന്പതികളുടെ മകൻ ഹരികൃഷ്ണൻ ( 24 ) ആണ് മരിച്ചത്.
ഇന്നലെ 2.30 ഓടെ വീട്ടിലെ പറന്പിൽ നിന്ന് മാങ്ങ പറിക്കുന്നതിനിടെയായിരുന്നു സംഭവം.തോട്ടിയിൽ പൈപ്പായി ഉപയോഗിച്ചിരുന്ന വളഞ്ഞ കന്പി കെട്ടഴിഞ്ഞ് ഹരികൃഷ്ണന്റെ തലയിൽ വീഴുകയായിരുന്നു.
ശിരസിൽ തറച്ച കന്പി ഉടൻ ഉൗരിയെടുത്ത ശേഷം ഹരികൃഷ്ണനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
ആരോഗ്യസ്ഥിതി വഷളായതിനെ തുർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 10ന് മരിച്ചു. സംസ്കാരം ചൊവ്വാഴ്ച.സഹോദരങ്ങൾ: ജയകൃഷ്ണൻ, വിഷ്ണുമായ.