കായംകുളം: വിവാഹവാര്‍ഷിക ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. പുതുപ്പള്ളി മഠത്തില്‍വീട്ടില്‍ ഹരികൃഷ്ണന്(39)ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ഇയാളുടെ സുഹൃത്ത് ജോമോനെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ജോമോന്റെ വിവാഹവാര്‍ഷികം ഭാര്യവീട്ടില്‍ വച്ചുനടക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. മദ്യസത്കാരം നടക്കുന്നതിനിടെ തർക്കമുണ്ടാവുകയായിരുന്നു.
ജോമോന് ഭാര്യാമാതാവിനെ മര്‍ദിച്ചത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് ഹരികൃഷ്ണനുമായി സംഘര്‍ഷമുണ്ടായത്. കുത്തേറ്റ ഹരികൃഷ്ണനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാന്‍ സാധിച്ചില്ല. ജോമോനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.