ഇരിട്ടി: സ്വർണം വാങ്ങാണെന്ന വ്യാജനെ എത്തി ഇരിട്ടിയിലെ ജ്വല്ലറിയിൽ നിന്ന് 11 പവൻ സ്വർണം കവർന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
മാലൂർ തോലമ്പ്രയിലെ ഹരികൃഷ്ണനെ (26) നെയാണ് ഇരിട്ടി സിഐ എം.ടി.രാജേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചെറിയ ജ്വല്ലറി ആയ പ്രൈം ഗോൾഡിൽ നിന്നാണ് കവർച്ച നടന്നത് .
സ്വർണം,വെള്ളി ആഭരണം വിൽക്കുന്ന ചെറിയ കടയിലെ സ്വർണാഭരണം പോരെന്നു പ്രതി പറഞ്ഞപ്പോൾ ഇടപാടുകാരന്ന് കരുതി ഇയാളെ കടയിൽ ഇരുത്തി ഉടമ മറ്റൊരു ജ്വല്ലറിയിൽ നിന്ന് സ്വർണം എടുത്ത് കൊണ്ട് വന്നപ്പോൾ ഇയാൾ കടയിൽ ഉണ്ടായിരുന്ന പത്തു പവൻ സ്വർണവുമായി മുങ്ങുകയായിരുന്നു.
ജില്ലയിലെ പ്രമുഖ ജ്വല്ലറികളിൽ സ്വർണം വാങ്ങാനെന്ന പേരിൽ എത്തി സ്വർണം ഇത്തരം തട്ടിപ്പിലൂടെ കവർന്നതായി പോലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
രണ്ട് ദിവസമായി കടയിൽ വന്ന് സ്വർണം വാങ്ങാണെന്ന പോലെ ഇടപെടൽ നടത്തിയതിനാലാണ് ഇടപാടുകാരനെ കടയിൽ ഇരുത്തി കൂടുതൽ സ്വർണം എടുക്കാൻ പുറത്ത് പോയതെന്ന് ഉടമ പ്രമോദ് പോലീസിന് മൊഴി നൽകിയിരുന്നു. വ്യാഴാഴ്ചയാണ് ഇരിട്ടിയിൽ കവർച്ച നടത്തിയത്.
സിഐക്ക് പുറമെ എസ് ഐ അബ്ബാസ് അലി, പോലീസ് ഉദ്യോഗസ്ഥരായ റോബിൻസ്, ഷൗക്കത്തലി, രഞ്ജിത്ത്, നവാസ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.