ഹരികൃഷ്ണൻസിലെ ഹരിയും കൃഷ്ണനും രണ്ട് പേരാണ്. രണ്ടുപേരും ഒരു പെണ്‍കുട്ടിയെ സ്നേഹിക്കുന്നു. ആ പെണ്‍കുട്ടി ആരെ തെരഞ്ഞെടുക്കുന്നു എന്നുള്ളതാണ് കഥയുടെ അവസാന ഭാഗം.
അത് അന്നത്തെ കാലത്ത് ഈ സിനിമയുടെ ഒരു പ്രചാരണ ഉപാധിയായി രണ്ട് തരത്തിലുള്ള ക്ലൈമാക്സ് വച്ചിരുന്നു. ഒന്ന് കൃഷ്ണനു പെൺകുട്ടിയെ കിട്ടുന്നതും മറ്റൊന്ന് ഹരിക്കു കിട്ടുന്നതുമായിരുന്നു.
അതിങ്ങനെ പ്രത്യേക സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് വിചാരിച്ച് ചെയ്തതല്ല. ഒരു നഗരത്തില്‍തന്നെ രണ്ട് തിയറ്ററുകളില്‍ രണ്ടുതരം കഥാന്ത്യങ്ങള്‍ ഉണ്ടാകുമ്പോള്‍,
രണ്ട് തരം കാണുവാനും ആളുകള്‍ വരും എന്നുള്ള ദുര്‍ബുദ്ധിയോട് കൂടിയോ സുബുദ്ധിയോട് കൂടിയോ ചെയ്ത ഒരു കാര്യമാണ്. പക്ഷേ ഈ പ്രിന്റുകള്‍ അയയ്ക്കുന്ന ആളുകളുടെ കൂട്ടത്തിലുള്ള ചിലര്‍ക്ക് പറ്റിയ അബദ്ധമാണ് രണ്ട് ഭാഗങ്ങളിലേക്ക് ആയി പോയത്.
അതിന്റെ ഉദ്ദ്യേശം വളരെ നല്ലതായിരുന്നു. പക്ഷേ, എന്നാലും രണ്ട് പേര്‍ക്ക് കിട്ടിയാലും കാണാത്ത, കാണുന്ന, അല്ലെങ്കില്‍ വിഷമമില്ലാത്ത, സന്തോഷിക്കുന്ന ഒരു സിനിമ പ്രേക്ഷകര്‍ നമ്മളിലുണ്ട്.
അതുകൊണ്ട് തന്നെയാണ് ആ സിനിമ ഇത്രയും വലിയ വിജയമായതും. -മമ്മൂട്ടി