ഹരിപ്പാട്: 72 മണിക്കൂര്‍ കൊണ്ട് 3600 കിലോ മീറ്റര്‍ അകലെയുള്ള വീട്ടില്‍ രോഗിയെ എത്തിച്ച് എമര്‍ജന്‍സി റസ്ക്യൂ ടീം പ്രവര്‍ത്തകര്‍.
ഹരിപ്പാട് എമര്‍ജന്‍സി റെസ്ക്യൂ ടീം പ്രവര്‍ത്തകരും മെഡിബീറ്റ്സ് എമര്‍ജന്‍സി സര്‍വീസ് ഹരിപ്പാട് ആംബുലന്‍സ് ഡ്രൈവര്‍മാരുമായ അനൂപ് മോഹനന്, അപ്പു രാഹുല്‍, സബിന്‍ പുളുക്കീഴ് എന്നിവരാണ് ദൗത്യം ഏറ്റടുത്ത് വിജയിപ്പിച്ചത്.
കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു പരിക്കേറ്റ ആസാംസ്വദേശിയായ 18 കാരനെ മൂന്നുദിവസം കൊണ്ട് 3600 കിലോമീറ്ററിലധികം ദൂരം പിന്നിട്ടു വീട്ടില്‍ എത്തിക്കുകയായിരുന്നു.
എറണാകുളത്തെ സ്വകാര്യ ഹോട്ടലില്‍ ജീവനക്കാരനായിരുന്നു പരിക്കേറ്റ യുവാവ്. രാത്രിയും പകലും ഒരേപോലെ മാറി മാറി വാഹനം ഓടിച്ചാണ് ഇവര്‍ ലക്ഷ്യത്തില്‍ എത്തിച്ചേര്‍ന്നത്.
ഹരിപ്പാട് എമര്‍ജന്‍സി റെസ്ക്യൂ ടീമിന്റെ സജീവ പ്രവര്‍ത്തകരാണു ഈ മൂവര്‍ സംഘം. തിങ്കളാഴ്ച രാവിലെ 11.30 നു പുറപ്പെട്ട ഇവര്‍ വ്യാഴാഴ്ച രാവിലെ 11.15 നു ആസാം നാഗയോണ്‍ ജില്ലയിലെ സിംഗരി ബസാറില്‍ എത്തുകയായിരുന്നു.