നിയമസഭയില്‍ സ്പീക്കറുടെ ഓഫീസിനു മുന്പില് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ കയ്യേറ്റത്തില്‍ കൈക്ക് പരിക്കേറ്റ കെ.കെ രമ എംഎല്‍എയ്ക്ക് പിന്തുണയുമായി നടന് ഹരീഷ് പേരടി.
ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഹരീഷ് എംഎല്‍എയ്ക്ക് പിന്തുണയുമായെത്തിയത്.
കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ…
നിയമസഭാ സംവിധാനത്തിന്റെയും വകുപ്പ് മന്ത്രിയുടെയും കീഴിലുള്ള ആശുപത്രി,അവിടുത്തെ എക്സറേ സംവിധാനം,അവിടുത്തെ ഓര്‍ത്തോ ഡോക്ടര്‍..ഇത് നാടകമാണെങ്കില്‍ അവര്‍ക്കെതിരെ നടപെടിയെടുക്കണമെന്ന് കെ.കെ.രമ വെല്ലുവിളിക്കുന്നു…ധൈര്യമുണ്ടെങ്കില്‍ അവിടെ തിരുത്തലുകള്‍ വരുത്താതെ ആ വെല്ലുവിളി ഏറ്റെടുക്കു…
പ്രിയപ്പെട്ട നാലാം മതക്കാരെ നിങ്ങളുടെ മതം വിട്ടു പോയ ഈ സ്ത്രിയോടുള്ള നിങ്ങളുടെ പക ഇനിയും തീര്‍ന്നിട്ടില്ലെ?..ഈ മത ഭ്രാന്തിനെയാണ് നാലാം മതത്തിന്റെ വര്‍ഗ്ഗീയത എന്ന് പറയുന്നത്…നിങ്ങള്‍ക്ക് ചീഞ്ഞ് അഴുകിയ ബ്രഹ്മപുരം സലാം…കെ.കെ.രമയെന്ന സഖാവിന് ലാല്‍സലാം..
അതേസമയം, നിയമസഭ സംഘര്‍ഷ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴിയാകും ആദ്യം രേഖപ്പെടുത്തുക.
ഭരണകക്ഷി എംഎല്‍എമാര്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയപ്പോള്‍, പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പാണ് ചുമത്തിയത്.