തിരുവനന്തപുരം: വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് നടൻ ഹരീഷ് പേരടി. നേരിട്ട് കാണുമ്പോള്‍ അനുവദിക്കുമെങ്കില്‍ മോദിക്ക് ഉമ്മ തരാമെന്നും പുതിയ പദ്ധതികൾക്കായി കേരളം കാത്തിരിക്കുന്നുവെന്നും പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
വന്ദേഭാരത് ട്രെയിനിന്റെ ടിക്കറ്റുക്കൾ ചൂടപ്പമായി മാറിയ സ്ഥിതിക്ക് ഇനി മറ്റൊരു അപ്പത്തിന് പ്രസക്തിയില്ലെന്നു ചൂണ്ടിക്കാട്ടി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ കെ-റെയിൽ പരാമർശത്തെ പേരടി പരിഹസിക്കുന്നുമുണ്ട്.
പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിൽനിന്ന് – “കേരളത്തിലെ മനുഷ്യരുടെ തലയെണ്ണി ഒരു റെയിലിന്റെ പേരിൽ ജനിക്കാരിക്കുന്ന കുട്ടികളെപോലും കോടികളുടെ കൊടും കടത്തിലേക്ക് തള്ളി വിടാതെ, ഒരുപാട് പരിമിതിക്കുള്ളിൽനിന്ന് ഞങ്ങളുടെ വേഗതയെ പരിഗണിച്ച പ്രിയപ്പെട്ട മോദിജീ… നിറയെ ഉമ്മകൾ… എപ്പോഴെങ്കിലും നേരിട്ട് കാണുമ്പോൾ അനുവദിക്കുമെങ്കിൽ ഉമ്മ തരാം…
ഞങ്ങൾക്ക് ഇനിയും സ്പീഡ് വേണം…25ന് വരുമ്പോൾ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നത് കേൾക്കാനായി കേരളം കാത്തിരിക്കുന്നു. എത്ര കുരുക്കൾ പൊട്ടിയൊലിച്ചാലും നല്ലത് ആര് ചെയ്താലും നല്ലത് എന്ന് ഉറക്കെ പറയും’.