തിരുവനന്തപുരം: ഹാരിസണ് കേസിൽ സർക്കാർ ചോദിച്ചു വാങ്ങി പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതു മുന്നണി വന്നശേഷം ഹാരിസണു വേണ്ടി കള്ളക്കളിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഹാരിസണ് കന്പനി കൈവശംവച്ച ഭൂമി തിരിച്ചുപിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിനെതിരേ സംസ്ഥാന സർക്കാർ നൽകിയ ഹർജിയാണ് സുപ്രീംകോടതി ഇന്ന് തള്ളിയത്.
38,000 ഏക്കർ ഭൂമിയാണ് പാട്ടക്കരാർ റദ്ദാക്കി ഏറ്റെടുക്കാൻ സർക്കാർ ശ്രമിച്ചത്. സ്പെഷൽ ഓഫീസറെവച്ച് ഭൂമി ഏറ്റെടുത്ത നടപടിയാണ് ജസ്റ്റീസ് രോഹിത്ത് നരിമാൻ അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്.