പൊ​റോ​ട്ട കമ്പിനി നല്ലനിലയിൽ, മകന്‍റെ തീരുമാനം  ശരിയായിരുന്നു


മ​ക​ൻ സി​നി​മ​യി​ൽ വ​രു​മെ​ന്ന് ഞ​ങ്ങ​ൾ​ക്ക് ഒ​രു പ്ര​തീ​ക്ഷ​യു​മി​ല്ലാ​യി​രു​ന്നു. ഡി​ഗ്രി ക​ഴി​ഞ്ഞ് അ​വ​നെ ഇം​ഗ്ല​ണ്ടി​ൽ പ​ഠി​ക്കാ​ൻ വി​ടാ​ൻ ആ​യി​രു​ന്നു എ​ന്‍റെ പ്ലാ​ൻ. പോ​കാ​ൻ റെ​ഡി​യാ​യി ഒ​രു മാ​സം ബാ​ക്കി​യു​ള്ള​പ്പോ​ൾ അ​വ​ൻ അ​മ്മ​യോ​ടു പ​റ​ഞ്ഞു,

അ​മ്മേ എ​നി​ക്ക് പോ​കാ​ൻ മ​ന​സു​വ​രു​ന്നി​ല്ല. നി​ങ്ങ​ളെ ര​ണ്ടു​പേ​രെ​യും പി​രി​ഞ്ഞു​പോ​കാ​ൻ എ​നി​ക്ക് പ​റ്റി​ല്ല എ​ന്ന്. അ​തു​കേ​ട്ട​പ്പോ​ൾ പി​ന്നെ ഞ​ങ്ങ​ൾ​ക്കും വി​ഷ​മ​മാ​യി.

ഇം​ഗ്ല​ണ്ടി​ൽ വി​ട്ടു പ​ഠി​പ്പി​ക്കാ​ൻ ക​രു​തി​യ പ​ണം എ​നി​ക്ക് ത​ന്നാ​ൽ ഞാ​ൻ ഇ​വി​ടെ എ​ന്തെ​ങ്കി​ലും ബി​സി​ന​സ് ചെ​യ്യാ​മെ​ന്ന് അ​വ​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ അ​ങ്ങ​നെ​യാ​ക​ട്ടെ​യെ​ന്നു ഞ​ങ്ങ​ൾ ക​രു​തി.

അ​വ​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ഒ​രു കാ​ർ സ​ർ​വീ​സ് സെ​ന്‍റ​റും പൊ​റോ​ട്ട, ച​പ്പാ​ത്തി ഉ​ണ്ടാ​ക്കു​ന്ന ക​മ്പ​നി​യും തു​ട​ങ്ങി. അ​തൊ​ക്കെ ന​ല്ല രീ​തി​യി​ൽ പോ​കു​ന്നു​ണ്ട്. അ​വ​ൻ എ​ടു​ത്ത​ത് ഏ​റ്റ​വും ന​ല്ല തീ​രു​മാ​ന​മാ​യി​രു​ന്നു​വെ​ന്ന് എ​നി​ക്കി​പ്പോ​ൾ തോ​ന്നു​ന്നു. -ഹ​രി​ശ്രീ അ​ശോ​ക​ൻ

Related posts

Leave a Comment