ദിലീപ് വിഷയത്തില്‍ മാധ്യമങ്ങള്‍ക്ക് കച്ചവടമാണ് എന്ന് താരത്തിന്റെ സുഹൃത്തും പ്രമുഖ നടനുമായ ഹരിശ്രീ അശോകന്‍. അന്തിമ വിധി വരുന്നതിന് മുന്‍പ് ദിലീപിനെ ശിക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫില്‍ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
കേസിനെക്കുറിച്ച് തനിക്കൊന്നുമറിയില്ല. ദിലീപിനെതിരെ ഗൂഢാലോചനയുണ്ടോ എന്നുമറിയില്ലെന്നും അശോകന്‍ പറഞ്ഞു. അവസരം കിട്ടിയാല്‍ താന്‍ ജയിലില്‍ ചെന്നു ദിലീപിനെ കാണുമെന്നും അശോകന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. റണ്‍വേ സിനിമയില്‍ മാത്രമാണ് താന്‍ ദിലീപിനെ ജയില്‍ വേഷത്തില്‍ കണ്ടിട്ടുള്ളു. ശരിക്കും അത്തരം വേഷത്തില്‍ കണ്ടപ്പോള്‍ വേദന തോന്നിയെന്നും നടന്‍ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ സ്വീകാര്യത കലയ്ക്കാണെന്നും. നല്ല സിനിമയാണെങ്കില്‍ ദിലീപിന്റെ ചിത്രം കാണുന്നതിനായി ആളുകള്‍ തീയേറ്ററിലെത്തുമെന്നും അശോകന്‍ പറഞ്ഞു. ദിലീപിന്റെ സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്റര്‍ കത്തിക്കണമെന്ന പ്രസ്ഥാവന ഇറക്കുന്നവരെ ചലച്ചിത്ര അക്കാദമിയുടെ അംഗമായിരുത്തുന്നതാണ് അത്ഭുതമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ ദിലീപിനെതിരാണെന്ന് പറയുന്നത് തെറ്റാണെന്നും സ്ത്രീകള്‍ ദുഖത്തോടെയും ഉത്കണ്ഠയോടെയുമാണ് ദിലീപനെക്കുറിച്ച് ചേദിച്ചതെന്നും അശോകന്‍ പറഞ്ഞു. തങ്ങളുടെ പ്രാര്‍ത്ഥന അദ്ദേഹത്തിനൊപ്പമുണ്ടെന്ന് പറശ്ശിനികടവ് മുത്തപ്പന്റെ നടയില്‍ വച്ച് പറഞ്ഞതായി അദ്ദേഹം പറഞ്ഞു. ജയിലില്‍ ആകെ ലഭിച്ച 15 മിനിട്ടില്‍ ദിലീപും താനും പൊട്ടിക്കരഞ്ഞു ‘എനിക്കൊന്നുമറിയില്ല അശോകേട്ടാ’ എന്നും പറഞ്ഞ് ദിലീപ്് പൊട്ടിക്കരഞ്ഞു. പിന്നീട് നിറകണ്ണുകളുമായി മുഖത്തോട് മുഖം നോക്കി നിന്നുവെന്നും അശോകന്‍ പറയുന്നു.