ഭാ​ര്യ ചെ​യ്യു​ന്ന ജോ​ലി​യു​ടെ മ​ഹ​ത്വം നേ​രി​ട്ടു മ​ന​സി​ലാ​യി! ലോ​ക്ക് ഡൗ​ൺ കാലത്തെ അനുഭവം പങ്കുവച്ച്‌ ന​ട​ൻ ഹ​രി​ശ്രീ അ​ശോ​ക​ൻ

ഷൂ​ട്ടിം​ഗ് ന​ട​ക്കാ​ത്ത​തി​നാ​ൽ ഫു​ൾ​ടൈം വീ​ട്ടി​ൽ​ത​ന്നെ​യു​ണ്ട്. ഭാ​ര്യ ചെ​യ്യു​ന്ന ജോ​ലി​യു​ടെ മ​ഹ​ത്വം നേ​രി​ട്ടു മ​ന​സി​ലാ​ക്കാ​നാ​യി. വീ​ട്ടു​ജോ​ലി​യി​ൽ പ​ര​മാ​വ​ധി ഭാ​ര്യ​യെ സ​ഹാ​യി​ച്ചു.

കൂ​ലി​വേ​ല ചെ​യ്യു​ന്ന​വ​ർ മു​ത​ൽ മാ​സ​ശ​ന്പ​ളം വാ​ങ്ങു​ന്ന​വ​ർ വ​രെ ബു​ദ്ധി​മു​ട്ടു​ന്ന കാ​ഴ്ച​യാ​ണ് നാ​ട്ടി​ലു​ട​നീ​ളം ക​ണ്ട​ത്. അ​നാ​വ​ശ്യ​മാ​യി പ​ണം ചെ​ല​വാ​ക്കി​യി​രു​ന്ന പ​ഴ​യ അ​വ​സ്ഥ മാ​റ്റി​യെ​ടു​ക്കാ​ൻ ഇ​ത് അ​വ​സ​ര​മാ​ക്ക​ണം. ഭ​ക്ഷ​ണം, വൈ​ദ്യു​തി, വെ​ള്ളം എ​ന്നി​വ​യു​ടെ ദു​രു​പ​യോ​ഗം പാ​ടി​ല്ല. അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്കു സ​ഹാ​യം എ​ത്തി​ക്ക​ണം.

കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ​യും പ്ര​വ​ർ​ത്ത​നം ലോ​ക​ത്തി​നു മാ​തൃ​ക​യാ​ണ്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​യും എ​ത്ര അ​ഭി​ന​ന്ദി​ച്ചാ​ലും മ​തി​വ​രി​ല്ല.

അ​വ​രു​ടെ പ്ര​വ​ർ​ത്ത​നം എ​ത്ര മ​ഹ​ത്ത​ര​മാ​ണെ​ന്ന് ഈ ​ദി​വ​സ​ങ്ങ​ൾ കാ​ണി​ച്ചു ത​ന്നു. പ്ര​ള​യ​ത്തെ അ​തി​ജീ​വി​ച്ച​പോ​ലെ ഈ ​മ​ഹാ​മാ​രി​യെ​യും ന​മ്മ​ൾ അ​തി​ജീ​വി​ക്കും.

Related posts

Leave a Comment