തൃപ്പൂണിത്തുറ: വിദ്യാർഥിനിയെ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പ്രഥമിക നിഗമനം.
സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുറത്തു വന്നാലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും ഉദയംപേരൂര്‍ പോലീസ് അറിയിച്ചു.
ഉദയംപേരൂര്‍ വലിയകുളം മഠത്തിപ്പറമ്പില്‍ പരേതനായ ധര്‍മ്മജന്റെ മകള്‍ ഹരിത(21)യെ ഇന്നലെയാണ് വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്.
സംഭവം നടക്കുമ്പോള്‍ ഹരിതയുടെ അമ്മയും സഹോദരനും ജോലിക്ക് പോയിരിക്കുകയായിരുന്നു.
മകളെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതെയായതോടെ പഠിക്കുന്ന സ്ഥാപനത്തില്‍ വിളിച്ചന്വേഷിച്ചു.
അവിടെയും എത്തിയിട്ടില്ലെന്ന് അറിയിച്ചതോടെ സമീപവാസികളുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് ഹരിതയെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
വാതില്‍ അകത്തുനിന്നു കുറ്റിയിട്ട നിലയിലായിരുന്നു. അതേസമയം മുറിയിലെ മറ്റു വസ്തുക്കളൊന്നും കത്തിയിട്ടില്ല.