കോഴിക്കോട് : വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കാ ത്തതിനെ തുടർന്ന് ഹരിതയെ പിരിച്ചു വിട്ട് മുസ്ലിം ലീഗ് നടപടി കടുപ്പിക്കുന്നതിനിടെ തുടർ നടപടിയുമായി പോലീസ്.
ലൈംഗികാധിക്ഷേപം നടത്തിയെന്ന ഹരിത പ്രവർത്തകരുടെ പരാതിയിൽ എംഎസ്എഫ് നേതാക്കളെ അടുത്ത ദിവസം ചോദ്യംചെയ്യും.
സംഭവത്തിൽ നേതാക്കൾക്കെതിരേ കർശന നടപടിയുമായി മുന്നോട്ടു പോകാൻ സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി.എ. വഹാബ് എന്നിവരെയാണ് പൊലീസ് ചോദ്യംചെയ്യുക.
വനിതാ കമീഷൻ നിർദേശാനുസൃതം കേസെടുത്ത പോലീസ് സംഘം ഇവർക്ക് നോട്ടീസ് നൽകി.
ഓഗസ്റ്റ് 19നാണ് ചെമ്മങ്ങാട് പൊലീസ് ഇൻസ്പെക്ടർ സി. അനിതാകുമാരി അന്വേഷണം ആരംഭിച്ചത്. പരാതിക്കാരുടെ മൊഴികൾ നേരത്തെ ശേഖരിച്ചിരുന്നു.
വനിതാ കമീഷൻ നിർദേശാനുസൃതം വെള്ളയിൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
ജൂണ്‍ 22ന് കോഴിക്കോട്ട് ചേർന്ന എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയിൽ പ്രസിഡന്റ് പി.കെ. നവാസ് മോശമായി സംസാരിച്ചെന്നും വഹാബ് ഫോണ്‍വഴി അശ്ലീലം പറഞ്ഞെന്നുമാണ് പരാതി.
ഹരിതയെ നയിക്കാൻ പുതിയ പെൺകുട്ടികളെ തേടി ലീഗ്, കോടതിവഴി ചോദ്യംചെയ്യുമെന്ന് നേതാക്കൾ
കോഴിക്കോട്: പുതിയ പെൺകുട്ടികളെ രംഗത്തിറക്കി ഹരിതയെ നവീകരിക്കാനുള്ള നീക്കവുമായി മുസ്ലിംലീഗ് മുന്നോട്ടുപോകുന്പോൾ കോടതി കയറാനൊരുങ്ങി ഹരിത നേതാക്കൾ. എംഎസ്എഫിലെ പത്തോളം നേതാക്കളുടെ പിന്തുണയും ഹരിതയ്ക്കുണ്ട്.
ഇന്നലെ ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതായി മുസ്ലിംലീഗ് ഉന്നതാധികാര സമിതിയുടെ തീരുമാനം പുറത്തുവന്നതോടുകൂടിയാണ് പുതിയ നീക്കത്തിനു കളമൊരുങ്ങുന്നത്.
26ന് ചേരുന്ന മുസ്ലിം ലീഗ് വർക്കിംഗ് കമ്മിറ്റിയിലാകും അന്തിമ തീരുമാനമുമുണ്ടാകുക.
ലീഗിന്റെ വിദ്യാർഥി വിഭാഗം സംഘടനയായ എംഎസ്എഫിലെ വനിതാ വിഭാഗമാണ് ഹരിത. എംഎസ്എഫിലെ ചില നേതാക്കൾ ലൈംഗികചുവയോടെ അധിക്ഷേപിച്ചുവെന്ന പരാതിയുമായാണ് ഹരിത നേതാക്കൾ ആദ്യം രംഗത്തെത്തുന്നത്.
മുസ്ലിം ലീഗിൽ പരാതി നൽകി കാത്തിരുന്ന നേതാക്കൾക്ക് പക്ഷെ നിരാശയായിരുന്നു ഫലം. എംഎസ്ഫ് നേതാക്കളോട് ഫേസ്ബുക്കിൽ ക്ഷമാപണ കുറിപ്പിടാൻ മാത്രമായിരുന്നു മുസ്ലിം ലീഗ് ആവശ്യപ്പെട്ടത്.
ഇതോട സംസ്ഥന വനിതാകമ്മീഷനെ സമീപിച്ച ഹരിത നേതാക്കൾ പരാതി പിൻവലിക്കണമെന്ന മുസ്ലിം ലീഗിന്റെ അഭ്യർഥനകൂടി നിരസിച്ചതോടെ ഇന്നലെചേർന്ന ഉന്നതാധികാര സമിതി ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുകയായിരുന്നു.
എന്നാൽ നേതൃത്വത്തിന്റെ തീരുമാനം ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുമെന്നാണ് ഹരിത നേതാക്കൾ വ്യക്തമാക്കുന്നത്.
അതേസമയം ഹരിതയെ പിരിച്ചുവിടുകയാണ് മുസ്ലിം ലീഗ് ലക്ഷ്യം വയ്ക്കുന്നതെങ്കിലും പൊടുന്നനെ അത്തരമൊരു നീക്കം വിമർശനത്തിനടയാക്കും എന്നതിനാൽ ആദ്യ ഘട്ടമെന്ന നിലയിൽ നേതൃത്വത്തിന്റെ മുഖം മിനുക്കുന്ന മാറ്റമാകുമുണ്ടാകുകയെന്ന് മുസ്ലിം ലീഗിലെ ഒരു നേതാവ് പറഞ്ഞു.
ഇതിനായി മിടുക്കികളായ പെൺകുട്ടികളെ തേടുകയാണ് മുസ്ലിം ലീഗ്. എംഎസ്എഫിലെ നേതൃപാടവമുള്ള പെൺകുട്ടുകളെയാകും രംഗത്തിറക്കുക.
എന്നാൽ നീക്കത്തെ എംഎസ്എഫിലെ തന്നെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ മറികടക്കാനാണ് ഹരിതയുടെ ശ്രമം.